ചൈനയുടെ മാസ്റ്റര്‍ പ്ലാന്‍ ഇതാണ്... ഇന്ത്യന്‍ സൈനികരുടെ ഓരോ നീക്കവും ചരുരംഗത്തിലെ കരുക്കള്‍ നീക്കുന്നതുപോലെ തന്നെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് ചൈന, ചെന ലക്ഷ്യം വയ്ക്കുന്നത് പാംഗോങ് ട്‌സോയിലെ മലനിരകള്‍

ഇന്ത്യയുമായി പോര്‍മുഖത്ത് വരാനുള്ള ചൈനയുടെ തീരുമാനം ഭാഗീകമായി പിന്‍വലിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ആശാവഹമായ ആ പ്രധാന കാര്യം ഇപ്പോഴും നിലനില്‍ക്കുകയാണ് .ഇന്ത്യയുടെ കരഭൂമി അടര്‍ത്തിയെടുക്കുക എന്ന ചൈനയുടെ പ്രഖ്യാപിത ലക്ഷ്യത്തിനു കാരണങ്ങള്‍ പലതാണ് . എന്നാല്‍ അവര്‍ കണ്ണുവയ്ക്കുന്ന മേഖലകള്‍ ഏതൊക്കെ എന്നതിനെ പറ്റിയുള്ള വിശദമായ പഠനങ്ങള്‍ നടത്തിയതിന്റെ ഭാഗമായി തന്നെ ലഡാക്കിലെ കണ്ണായ ഭാഗങ്ങളെക്കാള്‍ അവര്‍ സ്വന്തമാക്കാന്‍ വ്യാമോഹിക്കുന്നതു പാംഗോങ് ട്‌സോ തടാകത്തിനോടു ചേര്‍ന്നുളള മലനിരകള്‍ തന്നെയാണ് എന്ന് വിദഗ്ദ്ധര്‍ ഉറപ്പിച്ചു പറയുകയാണ് .
ഭൂമിശാസ്ത്രപരമായ ഒട്ടനവധി കാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തെളിവുസഹിതം ഇന്ത്യ നിരത്തുന്നുണ്ട് .ഇന്ത്യന്‍ സൈനികരുടെ ഓരോ നീക്കവും ചരുരംഗത്തിലെ കരുക്കള്‍ നീക്കുന്നതുപോലെ തന്നെ അതീവ ജാഗ്രതയോടെ വീക്ഷിക്കുകയാണ് ചൈന .അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് ഇന്ത്യ ആവര്‍ത്തിക്കുമ്പോഴും ഇന്ത്യയെ നോക്കി കൊഞ്ഞനം കാണിക്കും വിധത്തിലാണ് ചൈനയുടെ നീക്കം .യുദ്ധ തന്ത്രം അതിനുള്ള ഒരു നാടകം മാത്രമാണ് എന്ന് നമുക്ക് മനസ്സിലാകും വിധത്തിലാണ് ഇപ്പോള്‍ ചൈന ഈ മലനിരകളെ ലക്ഷ്യം വച്ചുകൊണ്ട് പുതിയ കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത് .തവാങ്ങും ,ഡെംചോക്കുമെല്ലാം അവര്‍ കണ്ണ് വച്ചിരുന്ന ഇടങ്ങളായിരുന്നെങ്കില്‍ അതെല്ലാം മാറ്റി പുതിയ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ കാരണമാണ് ഇപ്പോള്‍ ഇന്ത്യ തേടുന്നത്. ഇന്ത്യ ചൈന രാജ്യാതിര്‍ത്തി തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവായി പാംഗോങ് ട്‌സോ തടാകത്തിനോടു ചേര്‍ന്നുളള മലനിരകള്‍ ഇതിനോടകം ദേശിയ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു കഴിഞ്ഞു .
യഥാര്‍ഥ നിയന്ത്രണ രേഖയിലുളള (എല്‍എസി) ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍നിന്ന് പിന്നോട്ടു മാറിയെങ്കിലും പാംഗോങ് ട്‌സോയിലെ മലനിരകളില്‍ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. സൈനിക ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമം തുടരുമെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചു.
ചൈനയുടെ യഥാര്‍ഥ ലക്ഷ്യം പാംഗോങ് ട്‌സോയിലെ ആധിപത്യമാണെന്നും ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിലെ കടന്നുകയറ്റവും പിന്‍മാറ്റവും മുന്‍നിശ്ചയ പ്രകാരമാണെന്നും ഇന്ത്യ സംശയിക്കുന്നു. രണ്ടിടങ്ങളില്‍ നിന്നുള്ള പിന്മാറ്റം സമാധാനത്തിനു വേണ്ടി തങ്ങള്‍ ചെയ്ത വിട്ടുവീഴ്ചയായി ചിത്രീകരിച്ച്, പാംഗോങ് ട്‌സോയില്‍ വിലപേശല്‍ നടത്തുകയാണു ചൈനീസ് തന്ത്രം എന്നുമാണ് നിലവിലെ ഇന്ത്യയുടെ വിലയിരുത്തല്‍ . വരും ദിവസങ്ങളില്‍ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളിലുള്ള അനുരഞ്ജന ചര്‍ച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ കഴിഞ്ഞ ദിവസത്തേതു പോലെ ലഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ രംഗത്തിറങ്ങിയേക്കും.
തടാകക്കരയിലെ മലനിരകളിലേക്ക് അതിക്രമിച്ചു കയറിയ ചൈനയുടെ നടപടി അംഗീകരിക്കില്ലെന്നും അവര്‍ പിന്മാറും വരെ സേനാ സന്നാഹം ഒഴിവാക്കില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യവും ഇന്ത്യ തള്ളി.ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ നിന്ന് അല്‍പദൂരം പിന്നോട്ടു മാറിയെങ്കിലും ചൈനീസ് പട്ടാളം വീണ്ടുമെത്താനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല. അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്കു പിന്തുണ നല്‍കാന്‍ പിന്നില്‍ ഇരു സേനകളും ടാങ്ക് അടക്കമുള്ള സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.അതിനാല്‍ ഏതു സമയവും യുദ്ധം പൊട്ടി പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല എന്നത് വ്യക്തമാക്കുകയാണ്.
"
https://www.facebook.com/Malayalivartha