ഇന്ത്യയുടെ രക്തം ചിന്തിയവരെ ചെവിയില്‍ നുള്ളിക്കോ...; നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു കര്‍ഷന്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു കര്‍ഷന്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ അതിര്‍ത്തി ജില്ലയായ സീതാമഡിയിലാണ് സംഭവം. നേപ്പാള്‍ അതിര്‍ത്തി പോലീസാണ് കര്‍ഷകര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് ആരോപണം. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് സംഭവം.
ഫാമില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെ നേപ്പാള്‍ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒന്ന് വ്യക്തമാണ് നേപ്പാള്‍ ഇന്ത്യയുടെ രക്തം ചിന്തിയിരിക്കുന്നു. 25 കാരനായ ജനന്‍ നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി ആണ് മരിച്ചത്. ഒരു കാര്യം നേപ്പാള്‍ മനസിലാക്കണം. മാപ്പിലാക്കിയാല്‍ സ്വന്തമാകില്ല ഇന്ത്യ. ഇന്ത്യയുടെ പ്രദേശങ്ങള്‍ കൈക്കലാക്കാന്‍ നേപ്പാള്‍ ഭൂപടം പരിഷ്‌കരിച്ച് ഒരു മൂലയ്ക്ക് വച്ചാല്‍ മതി. ഇങ്ങോട്ടിറക്കണ്ട. ഒരു വശത്ത് ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാന്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നു. മറുവശത്ത് ഇന്ത്യാക്കാരുടെ ജീവനെടുക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ ഭൂപടത്തിലുള്ള ഈ പ്രദേശങ്ങള്‍ തങ്ങളുടേതാക്കി മാറ്റാാനുള്ള കുത്സിത ശ്രമങ്ങളാണ് നേപ്പാള്‍ നടത്തുന്നത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ മറികടക്കാനാണ് ഭരണഘടനാ ഭേദഗതിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് ചര്‍ച്ചയാരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷവും പിന്തുണച്ചതോടെ ഭേദഗതി പാസാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതില്‍ തൊട്ട് കളിവേണ്ട എന്ന ശക്തമായ നിലപാടില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയാണ്.
ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചു, വെടിവച്ചത് നേപ്പാള്‍ പൊലീസെന്ന് ആരോപണം. ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി. ഇന്ത്യന്‍ പ്രദേശങ്ങള്‍ സ്വന്തം ഭാഗത്തു രേഖപ്പെടുത്തിയ നേപ്പാളിന്റെ നടപടി ആശങ്കാജനകമാണെന്ന് കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷത്തില്‍ അയവു വരുത്താനുള്ള നടപടികള്‍ ആരംഭിച്ചു. ചില ധാരണകളും ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha