വാക്സിന്‍ വാര്‍ത്തകളില്‍ കണ്ണുംനട്ട് പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് വീണ്ടും ശുഭ വാര്‍ത്തയുമായി വാഷിങ്ടണ്‍; കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

പല തരത്തിലുള്ള വാക്സിന്‍ വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവരുന്നത് ഇതിന് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇതിന്റെ പരിശോധനകളും നിര്‍മ്മാണവും അടക്കമുള്ള കാര്യങ്ങളില്‍ എടുക്കുന്ന കാലതാമസമാണ്. ഇതില്‍ തന്നെ പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതെ നോക്കേണ്ടത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ ആ കാര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു കണ്ടുപിടിത്തമാണ് ഇപ്പോള്‍ വാഷിങ്ടണില്‍നിന്നും പുറത്തുവരുന്നത്. കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിനു പിന്നില്‍. ഗവേഷണഫലം എസിഎസ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.
കൊറോണ വൈറസിന്റെ ഘടനയില്‍ 'പിഎല്‍ പ്രോ' (ടഅഞടഇീഢ2 ജഘുൃീ) എന്ന പ്രോട്ടീന്‍ വളരെ നിര്‍ണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. വൈറസ് പെരുകുന്നതിലും ബാധിക്കുന്നവരുടെ പ്രതിരോധവ്യവസ്ഥയെ തളര്‍ത്തുന്നതിലും ഇതു സഹായിക്കുന്നു. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കുന്ന രാസതന്മാത്രകളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
'നാഫ്തലീന്‍ ബേസ്ഡ് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്സ്' എന്നാണ് ഈ തന്മാത്രകളെ ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവ. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായ വഴിത്തിരിവാണു കണ്ടെത്തലെന്നു ഗവേഷകസംഘത്തിനു നേതൃത്വം നല്‍കിയ ഡോ. സ്േകാട് പേഗന്‍ പറഞ്ഞു.
ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ വിപണിയിലെത്തുക അമേരിക്കയുടെ വാക്സിനാണ് എന്നാണ് കരുതപ്പെടുന്നത്. വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി.
അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലിലും സമാന അവസ്ഥയാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായ മെക്സികോ കോവിഡ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. മെക്സിക്കോയില്‍ കോവിഡ് മരണം 15000 കടന്നു.
കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്തെത്തി. നാഫ്തലീന്‍ ബേസ്ഡ് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്സ് എന്നാണ് ഈ തന്മാത്രകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നതിന് ഇത് ഒരു നിര്‍ണായക വഴിത്തിരിവ് ആകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.
അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം എന്നുമാണ് കമ്പനി അധികൃതരുടെ വിശദീകരണം.
കോവിഡിന്റെ രണ്ടാം ഘട്ട ഭീഷണിയുള്ള ചൈനയില്‍ ഇന്നലെ ഏഴ് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ പ്രസിഡന്റ് വ്ലോഡ്മിര്‍ സെലന്‍സ്‌കിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha