വിറച്ച് നിൽക്കുന്ന ലോകം ;ആശ്വാസമായി ഈ കണ്ടെത്തൽ; കൊറോണയെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തി

കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ജോർജിയ സർവകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തം നടത്തിയിരിക്കുന്നത് . ഗവേഷണഫലം എസിഎസ് ഇൻഫെക‍്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു . കൊറോണ വൈറസിന്റെ ഘടനയിൽ ‘പിഎൽ പ്രോ’ (SARS-CoV-2 PLpro) എന്ന പ്രോട്ടീൻ വളരെ നിർണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. വൈറസ് പെരുകുന്നതിലും ബാധിക്കുന്നവരുടെ പ്രതിരോധവ്യവസ്ഥയെ തളർത്തുന്നതിലും ഇതു സഹായിക്കുന്നുണ്ട് എന്നതും നിർണ്ണായകം.
ഈ പ്രോട്ടീനെ നിർവീര്യമാക്കുന്ന രാസതന്മാത്രകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ‘നാഫ്തലീൻ ബേസ്ഡ‍് പിഎൽ പ്രോ ഇൻഹിബിറ്റേഴ്സ്’ എന്നാണ് ഈ തന്മാത്രകളെ ശാസ്ത്രജ്ഞർ നാമകരണം ചെയ്തിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവ. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായ വഴിത്തിരിവാണു കണ്ടെത്തലെന്നു ഗവേഷകസംഘത്തിനു നേതൃത്വം നൽകിയ ഡോ.സ്കോട് പേഗൻ പറയുകയുണ്ടായി .നാഫ്തലീന്‍ ബേസ്ഡ‍് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്സ്' എന്നാണ് ഈ തന്മാത്രകളെ ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവയെന്നും ജേണലില്‍ പറയുന്നു.
വാക്സിൻ ഉടൻ ഉണ്ടാകുമോ എന്ന പ്രതീക്ഷയാണ് ഏവർക്കും ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്ബനിയായ മൊഡേണ അറിയിച്ചു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി.
https://www.facebook.com/Malayalivartha