നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന അഭ്യർത്ഥനയുമായി ഷാഹിദ് അഫ്രീദി; ഞെട്ടലോടെ കായിക ലോകം

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അഫ്രീദി പറയുകയായിരുന്നു .
വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഞാന്‍ കൊവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ഥന വേണം'- അഫ്രീദി കുറിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha