ചെെനയിൽ വീണ്ടും കോവിഡ് : രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണോഎന്ന ആശങ്കയിൽ ആരോഗ്യവിദഗ്‌ധർ..അതീവ ജാഗ്രതാനിർദേശം

ചെെനയിൽ വീണ്ടും കൊറോണ ഭീതിയുണർത്തി വീണ്ടും വെെറസ് വ്യാപനം തുടങ്ങി . തലസ്ഥാനമായ ബെയ്ജിങില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് വൈറസ് വ്യാപനം വീണ്ടും ഉണ്ടായതായി ആശങ്ക ഉയര്‍ന്നിരിക്കുന്നു. .ചൈനയിൽ പുതിയ കോവിഡ്-19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു
രോഗലക്ഷണമില്ലാത്ത ഏഴ് പേരിൽ കൊറോണ വൈറസുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. വിദേശരാജ്യങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചു ..
ഒരു ഇടവേളയ്‌ക്കു ശേഷം ചൈനയിൽ വീണ്ടും കോവിഡ് മഹാമാരി പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിഭാഗം. തലസ്ഥാനമായ ബെയ്‌ജിങ്ങിലാണ് ഏഴ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. ബെയ്‌ജിങ്ങിലെ ആറോളം ജനവാസ കേന്ദ്രങ്ങളിലാണ് രോഗബാധിതരുള്ളത്. ഇവിടെ വീണ്ടും സമ്പൂർണ അടച്ചുപൂട്ടൽ നടപ്പിലാക്കി
ബെയ്ജിങിലെ ഏഴോളം ജനവാസ കേന്ദ്രങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബെയ്ജിങിലെ ഏറ്റവും വലിയ മാംസച്ചന്തകളിലൊന്നായ ഷിന്‍ഫാദി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മാര്‍ക്കറ്റ് അടച്ചു പൂട്ടാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു..സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടി. അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്
മാർക്കറ്റിലെ തൊഴിലാളികൾക്ക് എങ്ങനെ കോവിഡ് ബാധിച്ചെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണോ രാജ്യത്ത് നടക്കുന്നതെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയത്. ചൈന പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,075 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,634 ആയി
ലോകത്ത് ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ചത് ചൈനയിലായിരുന്നു. ചൈനയില്‍ വുഹാനില്‍ വൈറസ് വ്യാപനം കണ്ടെത്തിയതിന് പിന്നാലെ രണ്ട് മാസത്തിലധികം ചൈനയില്‍ രാജ്യ വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു
https://www.facebook.com/Malayalivartha