ചൈനയുടെ കൂട്ടുപിടിച്ച് നേപ്പാളിന്റെ നാറിയ കളി ; നേപ്പാള്‍ അതിര്‍ത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ; മുന്നറിയിപ്പുമായി കരസേനാ മേധാവി!

ചൈനയുമായി ചേര്‍ന്ന് നേപ്പാൾ ഇന്ത്യക്കെതിരെ തിരിയാൻ തുടങ്ങിയിട്ട് കാലം കുറെയായി. തന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തയാളാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി. നേപ്പാള്‍ പാര്‍ലമെന്റില്‍ ഇന്ന് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുകയാണ് ഒലി. ഇന്ത്യ- നേപ്പാള്‍-ചൈന തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനി-ലിപുലേക്ക്-ലിംപിയാധുര പ്രദേശങ്ങളല്ലാം തങ്ങളുടെതാക്കി തയ്യാറാക്കുന്ന ഭൂപടം പാര്‍ലമെന്റിന്റെ അധോസഭയില്‍ ഭരണഘടനാ ഭേദഗതി ബില്ലായി പാസാക്കിയെടുക്കാന്‍ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഒലി.
എന്നാല്‍ നേപ്പാളിന്റെ ഈ തീരുമാനത്തെ ഇന്ത്യ ഏകപക്ഷീയമായ തീരുമാനം എന്നാണ് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി ഒലി ചൈനയുമായി ചേര്‍ന്ന് തന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തിയായാണ് ഇന്ത്യ ഇതിനെ കാണുന്നത്. ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വർധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി. കഴിഞ്ഞ മാസം, ലിപുലേഖ് ചുരവും കാലാപാനിയും ലിംപിയാധുരയും നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന പുതിയ ഭൂപടത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
അതിർത്തിയിലെ തർക്കപ്രദേശമായ കാലാപാനി ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ ധാർജുലയുടെ ഭാഗമാണിതെന്നു നേപ്പാൾ അവകാശപ്പെടുന്നു. ചരിത്രവസ്തുതകളോ തെളിവുകളോ ആധാരമാക്കാത്തതാണ് ഇത്തരം ഭൂപട അവകാശവാദങ്ങളെന്നു വിദേശകാര്യ മന്ത്രാലയം ആരോപിച്ചു
പെട്ടെന്ന് നേപ്പാള്‍ ഭൂപട വിഷയം എടുത്തിട്ടത് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനും അതുവഴി തന്നെകുറിച്ച് ഒരു വികാരം രാജ്യത്തിനതീതമായി ഉണ്ടാക്കിയെടുക്കാനുമുള്ള ഒലിയുടെ ശ്രമത്തിന്റെ ഭാഗവുമാണ്. ഒരേയൊരു പാര്‍ലമെന്റ് അംഗമാണ് ഭൂപട വിഷയത്തില്‍ ഭേദഗതിക്ക് ശ്രമിച്ചത്. അവര്‍ക്ക് പക്ഷെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അത് പിന്‍വലിക്കേണ്ടിയും വന്നു.
എന്തായാലും നേപ്പാളിന്റെ ഈ നീക്കത്തിനിടെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് ഇന്ത്യന്‍ കരസേനാ മേധാവി എം.എം.നരവാനെ. 'നേപ്പാളുമായി ഭൂമിശാസ്ത്രപരമായും,ചരിത്രപരമായും, സാംസ്കാരിക പരമായും,മതപരമായും ശക്തമായ ബന്ധം നമുക്കുണ്ട്. വ്യക്തികള്‍ തമ്മിലും ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. ഞങ്ങളുടെ ബന്ധം ശക്തമാണ്. അത് ഭാവിയിലും ശക്തമായി തന്നെ തുടരും.' കരസേനാ മേധാവി ഓര്‍മ്മിപ്പിച്ചു. ചൈനീസ് ഭരണകൂടത്തിന്റെ ഒപ്പം ചേര്‍ന്ന് നേപ്പാള്‍ നടത്തുന്ന നീക്കങ്ങള്‍ക്കിടയിലും നേപ്പാളിലെ ജനങ്ങളുമായി ഇന്ത്യ നല്ല ബന്ധം തുടരുമെന്ന ഓര്‍മ്മപ്പെടുത്തലാണ് നരവാനെ നേപ്പാള്‍ ഭരണകൂടത്തിന് നല്‍കിയിരിക്കുന്നത്. ഇത് വരുംദിനങ്ങളില്‍ അവരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുക തന്നെ ചെയ്യും.
സംഘര്‍ഷ സാധ്യത രൂക്ഷമായ നേപ്പാള്‍, ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യ. അതിര്‍ത്തി പ്രദേശേങ്ങളിലെ ഗ്രാമ മുഖ്യന്‍മാര്‍ക്ക് കൂടുതല്‍ സാറ്റ്ലൈറ്റ് ഫോണുകള്‍ നല്‍കുന്ന നടപടി ജില്ലാ ഭരണകൂടം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ദുര്‍ബലമായ ഉത്തരാഖണ്ഡിലെ പിത്തോറഗഡിനോട് ചേർന്നുള്ള ചൈന, നേപ്പാൾ അതിർത്തിയിലെ 49 ഗ്രാമപ്രധാൻമാർക്കാണ് ജില്ലാഭരണ കൂടത്തിന്‍റെ നേതൃത്വത്തില്‍ സാറ്റലൈറ്റ് ഫോണുകൾ നൽകാൻ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്)യാണ് ഗ്രാമമുഖ്യമന്‍മാര്‍ക്ക് നല്‍കാനുള്ള സാറ്റ്ലൈറ്റ് ഫോണുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഭൂമിശാസ്ത്രപരമായ പ്രതികൂല ഘടകള്‍ കാരണം ബിഎസ്‌എൻഎൽ ഉൾപ്പെടെയുള്ള ടെലികോം കമ്പനികള്‍ മേഖലയില്‍ ടവറുകൾ സ്ഥാപിച്ചിട്ടില്ല. മൊബൈല്‍ കണക്ഷന്‍ ഉള്ളവരില്‍ പലരും നേപ്പാളില്‍ നിന്നുള്ള മൊബൈല്‍ സിം കണക്ഷനുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമമുഖ്യന്‍മാര്‍ക്ക് സാറ്റ്ലൈറ്റ് ഫോണുകള്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha