ജോർജ് ഫ്ലോയ്ഡ് ആവർത്തിക്കുന്നു; അമേരിക്കയിൽ വീണ്ടും കറുത്തവർഗക്കാരനെ പോലീസ് കൊന്നു ; വെടിവെച്ച് കൊലപ്പെടുത്തിയത് റെയ്ഷാര്ഡ് ബ്രൂക്സിനെ ; ആളിക്കത്തി അറ്റ്ലാൻഡ് ;പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്സ് രാജിവെച്ചു

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വീണ്ടും വെടിവെച്ച് കൊലപ്പെടുത്തി. 27കാരനായ റെയ്ഷാര്ഡ് ബ്രൂക്സാണ് ഇത്തവണ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അറ്റ്ലാന്റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്സ് രാജിവെച്ചു. ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസില്‍ അലയടിക്കുമ്പോഴാണ് അറ്റ്ലാന്റ് പൊലീസ് മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെടിവെച്ച് കൊലപ്പെടുത്തിയത്
റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസപ്പെടുത്തിയെന്നും ഇതേത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടായെന്നും ഈ സംഘർഷമാണ് വെടിയുതിർക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസ് ന്യായീരിച്ചു
വെള്ളിയാഴ്ചയാണ് ബ്രൂക്സ് പൊലീസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബ്രൂക്സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കിന് കാരണമായി. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ബ്രൂക്സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസ്സമ്മതിക്കുകയും ചെയ്തു.തുടര്‍ന്ന് പൊലീസുമായി കൈയാങ്കളിയുണ്ടാകുകയും പൊലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂക്സിനെ പൊലീസ് പിന്തുടര്ന്ന് വെടിവെക്കുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെന്‍ഡീസ് റസ്റ്റാറന്റിലെ സിസിടിവി ദൃശ്യങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ബ്രൂക്സിന്റെ മരണത്തെ തുടര്‍ന്ന് അറ്റ്ലാന്റയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി.
വെടിയേറ്റ ബ്രൂക്സിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടു.
ഈ സംഭവം കൂടി നടന്നതോടെ അമേരിക്കയിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായി. അറ്റ്ലാന്റയിൽ സംഭവത്തേത്തുടർന്ന് പ്രതിഷേധം ആളിക്കത്തുകയാണെന്നാണ് റിപ്പോർട്ട്. കാറിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്കിനെ പോലീസ് വെടിവച്ചുകൊന്നതോടയാണ്് അറ്റ്ലാന്റയിലെ ജനങ്ങൾ നിരത്തുകൾ കൈയടക്കിയത്. പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ല. സംഭവത്തിനു പിന്നാലെ അറ്റ്ലാന്റ പോലീസ് മേധാവി എറിക ഷീൽഡ്സ് രാജി വയ്ക്കുകയും ചെയ്തു. അതിനിടെ, റെയ്ഷാദ് ബ്രൂക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ എത്രയും വേഗം പിരിച്ചുവിടാൻ അറ്റ്ലാന്റ മേയർ കെയ്ഷ ലാൻസ് ബോട്ടം ഉത്തരവിട്ടു.
https://www.facebook.com/Malayalivartha