കോവിഡിനെ കീഴടക്കിയെന്നത് ചൈനയുടെ പച്ചക്കള്ളം ;ബീജിംഗില്‍ മറ്റൊരു വുഹാന്‍ മാര്‍ക്കറ്റ് ആവര്‍ത്തിക്കുമോ? 55 ദിവസത്തിന് ശേഷം തലസ്ഥാനത്ത് പുതിയ കേസ്

കൊറണ വൈറസ് ആദ്യം കണ്ടെത്തിയ ചൈന രണ്ട് മാസത്തിന് ശേഷം പൂര്‍ണമായും അതിനെ കീഴടക്കിയതായാണ് റിപ്പോര്‍ട്ടുകൾ .എന്നാൽ ഇത് വെറും അവകാശ വാദം മാത്രമാണെന്നാണ് ഉയരുന്ന ആക്ഷേപവും . കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പ്രാദേശികമായി വൈറസ് ബാധയുണ്ടായത് ഒരാള്‍ക്ക് മാത്രമാണെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വുഹാന്‍ അടക്കം ചൈനയില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച വുഹാനിലടക്കം ജനജീവിതം പതുക്കെ സാധാരണ നിലയിലായി തുടങ്ങി. എന്നാല്‍ വൈറസ് ബാധയെ പൂര്‍ണമായി കീഴടക്കിയെന്ന അവകാശവാദത്തെ വൂഹാനിലെ ജനങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ചർച്ചകൾ ഇങ്ങനെ ചൈനയെ ചുറ്റിപറ്റി തിരിയുന്നതിനിടെയാണ്
രണ്ടു മാസത്തിനു ശേഷം ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ കോവിഡ് സ്ഥിരീകരിച്ചതായുള്ള വാർത്തകളും വരുന്നത് . സാമൂഹ്യ വ്യാപനമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ബീജിംഗിന്റെ ചില ഭാഗങ്ങളില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മൊത്തക്കച്ചവട മാര്‍ക്കാറ്റുമായി ബന്ധപ്പെട്ടാണ് പുതിയ ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത് എന്നു അന്തർദേശീയ മാധ്യമങ്ങൾ റിപോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു 52കാരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന ജില്ല മധ്യ തല ഭീഷണി മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. സിന്‍ഫാദി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഒരു ഡസന്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന ഫെങ്ങ്റ്റാഡി ജില്ലയില്‍ 2 ദശലക്ഷം പേരാണ് അധിവസിക്കുന്നത്. മാര്‍ക്കറ്റും സമീപമുള്ള റെസിഡെന്‍ഷ്യല്‍ കോംപ്ലക്സുകളും വിദ്യാലയങ്ങളും അടച്ചു കഴിഞ്ഞു
55 ദിവസങ്ങള്‍ക്ക് മുന്‍പാണ് ബീജിംഗില്‍ വിദേശത്തു നിന്നും എത്തിയ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നഗര ജീവിതം സ്വാഭാവിക നില കൈവരിക്കുന്നതിനിടെയാണ് വീണ്ടും കോവിഡ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അതേസമയം ചൈനയില്‍ ആകെ 57 പുതിയ കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവില്‍ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ സഞ്ചാര വിലക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കായിക മത്സരങ്ങള്‍ ഉപേക്ഷിക്കുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ബീജിംഗിലേക്ക് വരുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.
അതേസമയം സിന്‍ഫാദി മാര്‍ക്കറ്റില്‍ നിന്നും ഇവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയച്ച സാല്‍മന്‍ മത്സ്യം സംബന്ധിച്ചു കോവിഡ് വ്യാപന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ വുഹാനിലെ വെറ്റ് മാര്‍ക്കറ്റായ ഹുനാനില്‍ നിന്നാണ് ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് ഇതുവരെ 4634 പേര്‍ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.
ന്നു പൂർണമായും വൈറസിനെ തുടച്ചു നീക്കിയെന്നു അവകാശപ്പെട്ടിരുന്ന ചൈനയുടെ വാദം പക്ഷെ പലപ്പോഴും സംശയത്തിന്റെ മുനയിൽ തന്നെയായിരുന്നു . വൈറസിനെ പൂര്‍ണമായി കീഴടക്കിയെന്ന അധികൃതരുടെ അവകാശ വാദം എത്രത്തോളം ശരിയാണെന്ന സംശയം ഉയരുന്നതായി ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു. വുഹാനിലെ ജനങ്ങള്‍ക്കും ഇത്തരം സംശയമുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയ്രണത്തിലായി എന്ന കാര്യം വിശദീകരിച്ച് എഴുതിയ ലേഖനത്തിന് താഴെ വന്ന മറുപടി ഇങ്ങനെയായിരുന്നു ' ബുദ്ധിയുള്ള ഒരു മനുഷ്യനും ഈ അവകാശവാദങ്ങള്‍ വിശ്വസിക്കില്ല'
ഹോങ്കോങ്ങിലെ സര്‍ക്കാര്‍ മാധ്യമമായ ആര്‍ടിഎച്ച്‌കെ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രോഗ ലക്ഷണങ്ങള്‍ കാണിച്ച ചിലരെ വുഹാനിലെ ആശുപത്രികള്‍ പരിശോധിക്കാതെ തിരിച്ചയച്ചുവെന്നാണ്. ഇതിന് സമാനമായ റിപ്പോര്‍ട്ടുകളാണ് ജപ്പാന്‍ വാര്‍ത്ത ഏജന്‍സിയായ ക്യോദോ ന്യൂസും റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് ഷി ജിന്‍പെങ്ങിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി രോഗം നിയന്ത്രിച്ചുവെന്ന കാണിക്കാന്‍ കണക്കില്‍ ക്രിത്രിമത്വം കാണിക്കുകയായിരുന്നുവെന്നാണ്. വൈറസ് ബാധയേറ്റ പലരേയും ആശുപത്രികളില്‍നിന്ന് പറഞ്ഞുവിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക രംഗം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാകണമന്ന് നേരത്തെ ചൈനീസ് നേതാക്കള്‍ ചൈനയിലെ ജന്ങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ പാദങ്ങളില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവനുഭവപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്ക്ങ്ങളും ആഭ്യന്തര സാഹചര്യങ്ങളുമായി സ്ഥിതി മോശമാക്കുന്നുവെന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടയിലാണ് ഡിസംബറിന്റെ പകുതിയോടെ വൈറസ് പടര്‍ന്നു പിടിച്ചത്. ഇതേ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്തംഭിക്കുകയായിരുന്നു.
പുതുതായി വൈറസ് ബാധയേറ്റവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായതിനെതുടര്‍ന്ന് അധികൃതര്‍ അത് തള്ളി കൊണ്ട് പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.
ഇതിന് കാരണമായി പറയുന്നത് ചൈനയും ലോകാരോഗ്യ സംഘടനയും രോഗികളായി പരിഗണിക്കുന്നവരെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളിലുള്ള വ്യത്യാസമാണ്. വൈറസ് ബാധയുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാലും പ്രകടമായ രോഗലക്ഷണമുള്ളവരെ രോഗികളായി ചൈന കണക്കാക്കുന്നില്ല. എന്നാല്‍ ഇത്തരക്കാരെയും രോഗികളായാണ് ലോാകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും കണക്കാക്കുന്നത്. ലക്ഷണം കാണിക്കാത്തവരെ 14 ദിവസം ക്വാറന്റൈന്‍ ചെയ്തതിന് ശേഷം അവരില്‍ രോഗലക്ഷണം കാണിക്കുന്നവരെ രോഗികളായി കണക്കാക്കി ചികില്‍സിക്കുകയാണ് ചെയ്യുന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. വൈറസ് ബാധയുണ്ടായ എല്ലാവരും രോഗികളായി മാറുന്നില്ലെന്നും ചിലര്‍ സ്വയം അവസ്ഥ മറികടക്കുകയും ചെയ്യുന്നുവെന്നാണ് ചൈനയിലെ ആരോഗ്യ വകുപ്പിന്റെ നിലപാട്.
ഇതിന് പുറമെ ചികില്‍സിച്ച് ഭേദമായി വീണ്ടും രോഗികളായവരെയും ചൈന കണക്കില്‍ പെടുത്തില്ലെന്നും ആരോപണമുണ്ട്. അവരെ പുതുതായി കണക്കില്‍ പെടുത്തേണ്ടതില്ലെന്നും നേരത്തെ തന്നെ അവരുടെ എണ്ണം കണക്കുകൂട്ടിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. 5നും 10 ശതമാനത്തിനുമിടയില്‍ വീണ്ടും രോഗാവസ്ഥയിലാകുന്നവര് ഉണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാദപ്രതിവാദങ്ങൾ ഇനങ്ങനെയൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബീജിങ്ങിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha