നേപ്പാളിന്റെ ചതി വിളിച്ച് പറഞ്ഞ് ആ മനുഷ്യന്‍.... ബിഹാറിലെ ഇന്ത്യന്‍ പൗരനെ നേപ്പാള്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം അതിര്‍ത്തി മുറിച്ച് കടന്നുവെന്ന് 'കുറ്റസമ്മതം' നടത്താന്‍ ഇന്ത്യക്കാരനെ നിര്‍ബന്ധിച്ച് നേപ്പാള്‍ പൊലീസ്

ബിഹാറിലെ ഇന്ത്യന്‍ പൗരനെ നേപ്പാള്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം അതിര്‍ത്തി മുറിച്ച് കടന്നുവെന്ന് 'കുറ്റസമ്മതം' നടത്താന്‍ ഇന്ത്യക്കാരനെ നിര്‍ബന്ധിച്ച് നേപ്പാള്‍ പൊലീസ്. ബീഹാറിലെ സീതാമര്‍ഹി ജില്ലയിലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്ഇ വിടെ നേപ്പാള്‍ സായുധ പൊലീസ് സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെടിവെപ്പിന് ശേഷമാണ് ലഗന്‍ കിഷോര്‍ എന്ന് പേരുള്ള ഇന്ത്യക്കാരെ സേന അതിര്‍ത്തി കടത്തി കൊണ്ടുപോയത്.
ഇദ്ദേഹത്തെ ഒരു സേനാംഗം തോക്കിന്റെ പാത്തി വച്ച് മര്‍ദ്ദിച്ചതായും അതിര്‍ത്തി മുറിച്ച് കടന്നതായി പറയണമെന്ന് പറഞ്ഞതായും ലഗന്‍ കിഷോര്‍ വ്യക്തമാക്കി.നേപ്പാളില്‍ വച്ചാണ് ലഗനെ പിടികൂടിയതെന്ന് പറയണമെന്നും ഇവര്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ താന്‍ അത് ഒരിക്കലും സമ്മതിക്കില്ലെന്നും വേണമെങ്കില്‍ തന്നെ കൊല്ലാം എന്നുമാണ് ലഗന്‍ കിഷോര്‍ ഇതിനു മറുപടി നല്‍കിയത്. തന്നെ ബലമായി അതിര്‍ത്തി കടത്തി കൊണ്ടുവന്നത് തന്നെയാണെന്ന് പറയുമെന്നും അദ്ദേഹം നേപ്പാള്‍ സായുധ പൊലീസ് സേനയെ അറിയിക്കുകയും ചെയ്തു.
അതിര്‍ത്തി കടന്നെത്തിയ സേനാംഗങ്ങള്‍ ആകാശത്തേക്ക് വെടിവച്ചുവെന്നും തന്റെ മകനെയും ഉപദ്രവിച്ചുവെന്നും തിരിച്ചെത്തിയ ലഗന്‍ പറയുന്നു. മരുമകളെ കാണാനായി ലഗനും അദ്ദേഹത്തിന്റെ മകനും എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ കൂടി തങ്ങളുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് വഴിവച്ചിരുന്നു..
ഇന്ത്യന്‍ -നേപ്പാള്‍ ബോര്‍ഡറില്‍ നിന്നും കഴിഞ്ഞ ദിവസം നേപ്പാളി സൈന്യത്തിന്റെ പിടിയിലായ കര്‍ഷകനെ വിട്ടയച്ചു.കഴിഞ്ഞ ദിവസം നേപ്പാള്‍ ബോര്‍ഡറിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഇന്ത്യയില്‍ കൃഷി ചെയ്തു കൊണ്ടിരുന്ന കര്‍ഷകര്‍ക്കെതിരെ നേപ്പാളി സൈന്യം വെടിയുതിര്‍ത്തിരുന്നു. വെടിവെയ്പ്പിനിടയിലാണ് ലഗാന്‍ കിഷോറിനെ നേപ്പാളി സൈന്യം പിടിച്ചു കൊണ്ടു പോയത്.ലഗാന്‍ കിഷോര്‍ എന്ന കര്‍ഷകനെയാണ് ഇന്ന് നേപ്പാളി സൈന്യം വിട്ടയച്ചത്. അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചതാണ് ഇയാള്‍ ചെയ്ത കുറ്റമെന്ന് നേപ്പാള്‍ സൈനികര്‍ ആരോപിച്ചിരുന്നു.എന്നാല്‍,തന്നെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് ലഗാന്‍ കിഷോര്‍ ആണയിട്ടു പറയുന്നു.
തന്നെ പിടിച്ചത് നേപ്പാളി ബോര്‍ഡറില്‍ നിന്നാണെന്ന് സമ്മതിക്കാന്‍ പറഞ്ഞുകൊണ്ട് സൈന്യം ഒരുപാട് ഉപദ്രവിച്ചെന്ന് ലഗാന്‍ കിഷോര്‍ പറഞ്ഞു.എന്നാല്‍, ഇന്ത്യയില്‍ നിന്നാണ് തന്നെ വലിച്ചിഴച്ചു കൊണ്ടു വന്നത് എന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, കൊന്നാലും അതിലൊരു മാറ്റവും ഉണ്ടാവുകയില്ലെന്ന് താന്‍ പറഞ്ഞുവെന്നും ലഗാന്‍ കിഷോര്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസമുണ്ടായ നേപ്പാളി സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ടാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha