ദക്ഷിണ കൊറിയയെ വീണ്ടും വിറപ്പിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി... ദക്ഷിണ കൊറിയയ്ക്കെതിരെ നടപടിയെടുക്കുമെന്നും അത് നടപ്പാക്കാന്‍ സൈന്യത്തെ ചുമതലപ്പെടുത്തുമെന്നും ഭീഷണി ഉന്നയിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്

സഹോദരനേക്കാള്‍ വലിയ ക്രൂരയായ ഭരണാധികാരിയായി കിം യോ ജോങ് മാറുമെന്ന നേരത്തെ വിവരങ്ങളുണ്ടായിരുന്നു. ദക്ഷിണ കൊറിയക്കെതിരെ ഭീഷണിയുമായി വീണ്ടും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ദക്ഷിണ കൊറിയയ്ക്കെതിരെ നടപടിയെടുക്കുമെന്നും അത് നടപ്പാക്കാന്‍ സൈന്യത്തെ ചുമതലപ്പെടുത്തുമെന്നും ഭീഷണി ഉന്നയിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.
''ദക്ഷിണ കൊറിയന്‍ അധികൃതരുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ അടുത്ത നടപടി സ്വീകരിക്കും,'' കിം യോ ജോങ് പറഞ്ഞു. ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചയ്യുന്നതാണ് കിം യോ ജോങ്ങിനെ പ്രകോപിപ്പിച്ചത്. ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്നും കിം യോ ജോങ് മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ ഭരണാധികാരിയായ കിം ജോങ് ഉന്‍ അനുവദിച്ച അധികാരം ഉപയോഗിച്ച് ആവശ്യമെങ്കില്‍ ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടിക്ക് ഉത്തരവിടുമെന്നും കിം യോ ജോങ് പറഞ്ഞു. ഔദ്യോഗിക ടെലിവിഷനിലൂടെ നല്‍കിയ സന്ദേശത്തിലാണ് അവര്‍ ശത്രുവിന് താക്കീത് നല്‍കിയത്.
കഴിഞ്ഞയാഴ്ച മുതല്‍ ഉത്തര കൊറിയ ദക്ഷിണ കൊറിയക്കെതിരെ ഭീഷണി മുഴക്കുന്നുണ്ട്. ഉത്തര കൊറിയക്കെതിരായ നടപടികള്‍ ഇനിയും തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് കഴിഞ്ഞയാഴ്ച കിം യോ ജോങ് പറഞ്ഞിരുന്നു. രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്തര കൊറിയ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് ആരോപണം.
രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ തടായത്തതില്‍ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ ബന്ധം ഉപേക്ഷിക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചിരുന്നു.
കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും രണ്ടാം സ്ഥാനമുള്ളയാളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേഷ്ടാവ് കൂടിയാണ് സഹോദരി കിം യോ ജോങ്. കിം ജോങ് ഉന്നിന് ശേഷം ഇവര്‍ അധികാരത്തിലെത്തുമെന്നും കരുതപ്പെടുന്നുണ്ട്.
ദക്ഷിണ കൊറിയക്കെതിരെ ഏത് തരത്തിലുള്ള സൈനിക നടപടിയാണ് ഉത്തര കൊറിയ സ്വീകരിക്കുകയെന്ന് കിം യോ ജോങ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, അതിര്‍ത്തിയിലെ കെയ്‌സോങ്ങിലുള്ള രണ്ട് കൊറിയകളുടെയും ജോയിന്റ് ലെയ്‌സണ്ഡ ഓഫീസ് തകര്‍ക്കുമെന്നാണ് കിം യോ ജോങ് സൂചിപ്പിച്ചതെന്ന് ഉത്തര കൊറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക നടപടി എന്തായിരിക്കുമെന്ന് കിം വിശദീകരിച്ചിട്ടില്ല, എന്നാല്‍ ഉത്തരകൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്സോങ്ങിലെ ജോയിന്റ് ലൈസന്‍ ഓഫീസ് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് അവര്‍. കിം ജോങ് ഉന്നിനു ശേഷം അധികാരം ഇവരില്‍ കേന്ദ്രീകരിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.
കിം കുടുംബത്തില്‍ കിം യോ ജോങ് മാത്രമാണ് ഔദ്യോഗിക പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ കിം ജോങ് ഉന്നിന്റെ രോഗം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോഴും ലോക രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ കിം യോ ജോങിലേക്ക് എത്തിയിരുന്നു.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഭരണ നേതൃത്വത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതായാണ് കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha