യുഎസ് കമ്പനിയുടെ വാക്സിൻ അവസാന ഘട്ടത്തിൽ, 30,000 പേർക്ക് കുത്തിവെക്കും;വാക്‌സിൻ വികസിപ്പിക്കുന്നത് യു എസ് ബയോ ടെക്നോളജി കമ്പനിയായ മോഡേണ; 100 മൈക്രോഗ്രാം ഡോസ് നിരക്കിൽ പ്രതിവർഷം 500 ദശലക്ഷം ഡോസുകൾ വിതരണം ചെയ്യുമെന്ന് കമ്പനി ;അവസാന ഘട്ട പരീക്ഷണം ജൂലൈയിൽ

ഓരോ ദിവസം കഴിയുന്തോറും കോവിഡ്-19 മാരകമാകുമ്പോൾ അതിവേഗ പ്രതിരോധത്തിന് ഒരു വാക്സിൻ ആവശ്യമായി വന്നിരിക്കുകയാണ്. ഒരു വാക്സിൻ എത്രയും വേഗം പുറത്തിറക്കാൻ ഫാർമ കമ്പനികൾ കാര്യമായി തന്നെ ശ്രമിക്കുന്നുണ്ട്. ഈ പോരാട്ടത്തിൽ യുഎസ് കമ്പനി മോഡേണ തന്നെയാണ് മുന്നിൽ.
യു എസ് ബയോ ടെക്നോളജി കമ്പനിയായ മോഡേണ വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ പ്രതീക്ഷ നൽകുന്നു. മരുന്നു സുരക്ഷിതമാണെന്ന് ആദ്യത്തേയും രണ്ടാമത്തെയും ഘട്ട പരീക്ഷണത്തിൽ തെളിഞ്ഞുവെന്നും പരീക്ഷണത്തിനു വിധേയരായവരിൽ വൈറസിനെതിരായ ആന്റിബോഡി ഉൽപാദിപ്പിച്ചുവെന്നുമാണ് റിപ്പോർട്ട്. മോഡേണ വികസിപ്പിക്കുന്ന കോവിഡ് വാക്സിനിന്റെ അവസാനഘട്ട പരീക്ഷണം ജൂലൈയിൽ തുടങ്ങുമെന്നാണ് അറിയുന്നത്. 30,000 പേർക്കാണ് വാക്സിൻ കുത്തിവെക്കുക.
കൊറോണ വൈറസിന്റെ ലക്ഷണ കേസുകൾ തടയുക എന്നതാണ് പഠനത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ടാമത്തെ ലക്ഷ്യം അണുബാധകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പ്രതിരോധത്തെ സൂചിപ്പിക്കുക എന്നതാണ്.
അവസാന ഘട്ട പഠനത്തിനായി വാക്സിൻ 100 മൈക്രോഗ്രാം ഡോസ് ഉപയോഗിക്കുമെന്ന് മോഡേണ വെളിപ്പെടുത്തി. ശരീരത്തിലെ രോഗപ്രതിരോധ പ്രതികരണം വർധിപ്പിക്കുക എന്നതാണ് ഈ അളവ് തിരഞ്ഞെടുക്കാൻ കാരണമെന്ന് അവർ വിശദീകരിച്ചു. 100 മൈക്രോഗ്രാം ഡോസ് നിരക്കിൽ പ്രതിവർഷം 500 ദശലക്ഷം ഡോസുകൾ വിതരണം ചെയ്യുമെന്ന് ഇത് അവകാശപ്പെടുന്നു.
കോവിഡിനെതിരായ വാക്സിന് പരീക്ഷണത്തിൽ മുന്നിൽ നിൽക്കുന്ന കമ്പനികളിൽ ഒന്നാണ് അമേരിക്കയിലെ മൊഡേണ. വാക്സിൻ നിർമ്മിക്കാനായി ഇവരുപയോഗിച്ചിരിക്കുന്ന എംആർഎൻഎ രീതിയിൽ ഇതുവരെ ഒരു വാക്സിൻ പോലും വിപണിയിൽ എത്തിയിട്ടില്ല. വാക്സിൻ വികസിപ്പിക്കുന്നതിൽ വലിയ പാരമ്പര്യമില്ലാത്ത മൊഡേണയിൽ വിശ്വാസം അർപ്പിക്കുന്നതിൽ ട്രംപിന് വിമർശനം കേൾക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ മൊഡേണയുടെ mRNA-1273 വാക്സിനെക്കുറിച്ച് ഒന്നിലധികം ശുഭവാർത്തകൾ പുറത്തുവരുന്നുണ്ട് എന്നത് പ്രതീക്ഷയ്ക്ക് വകയേകുന്നു .
മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലേക്ക് വാക്സിൻ കടക്കുന്നുവെന്നതാണ് അതിൽ ഒന്ന് . ഏകദേശം മുപ്പതിനായിരം പേരെ ഇതിനായി തെരഞ്ഞെടുത്തുവെന്നാണ് വിവരം. വാക്സിൻ ഫലപ്രദമാണോയെന്ന് അറിയാനുള്ള നിർണായക പ്ലസിബോ ടെസ്റ്റാണ് നടക്കാനിരിക്കുന്നത്. പരീക്ഷണത്തിലെ പകുതി പേർക്ക് വാക്സിനും , പകുതി പേർക്ക് പ്ലസിബോയും,അതായത് മരുന്നല്ലാത്ത മറ്റൊരു വസ്തു വും നൽകും. ഇത്തരത്തിലാണ് വാക്സിൻ ശരിക്ക് ഫലം ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്താൻ കഴിയുക . പഠന റിപ്പോർട്ട് ഒരു ഉന്നത ജേര്ണലിനു സമർപ്പിച്ചതായി ഗവഷേകർ അറിയിച്ചു. മുപ്പതിനായിരം പേരെ ഉൾപ്പെടുത്തിയുള്ള ; തുടങ്ങുമെന്ന് മോഡെണയും അറിയിച്ചു.
മോഡെർണയുടെ വാക്‌സിൻ പല ഡോസുകളിൽ - സബ്-പ്രൊട്ടക്റ്റീവ് അഥവാ പ്രതിരോധ ശേഷിക്കാവശ്യമായതിൽ കുറഞ്ഞ അളവുകളിൽ ഉൾപ്പടെ - മൃഗങ്ങളിൽ (എലികളിൽ ) ഇതിനകം തന്നെ പരീക്ഷക്കപ്പെട്ടിട്ടുണ്ട്.
ഈ വാക്സിൻ എലികൾക്ക് നൽകി നടത്തിയ പരീക്ഷണത്തിന്റെ വിവരം കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
പരീക്ഷണ വാക്സിനുകൾ മനുഷ്യരിൽ നൽകുമ്പോൾ ചില സന്ദർഭങ്ങളിലെങ്കിലും വിപരീത ഫലം ഉളവാക്കാറുണ്ട്. വാക്സിൻ സ്വീകരിച്ച മനുഷ്യരിലേക്ക് ശരിക്കുള്ള രോഗാണു എത്തുമ്പോൾ പ്രതിരോധനത്തിന് പകരം ഗുരുതരമായ രോഗമുണ്ടാകുന്നതാണ് ഇത്. ഇങ്ങനെ ഒരു അവസ്ഥ വാക്സിൻ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. എലികളിൽ ഈ പരീക്ഷണം നടത്തിയതിന്റെ വിവരമാണ് മോഡേണയും അമേരിക്കൻ National Institutes of Allergy and Infectious Disease ഉം പുറത്തുവിട്ടിരിക്കുന്നത്. വാക്സിൻ ഇതിൽ വിജയിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അടുത്ത വർഷം ആദ്യത്തോടെ ഒരു ബില്യൺ ഡോസുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന തരത്തിൽ പ്രൊഡക്ഷനും കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്. ഒരാൾക്ക് രോഗപ്രതിരോധത്തിനായി രണ്ട് ഡോസ് വാക്സിനെങ്കിലും വേണം. അപ്പോഴും അരബില്യൺ ആൾക്കാർക്ക് ആകും ആദ്യം വാക്സിൻ കിട്ടുക, ആ ചർച്ചകളും നടക്കുന്നുണ്ട്.ഈ പഠനം ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂവെന്ന് മായോ ക്ലിനിക്കിലെ ഇമ്മ്യൂണോളജിസ്റ്റും വാക്‌സിൻ ഗവേഷകനുമായ Dr. Gregory Poland പറഞ്ഞു.
ഇതിന്റെ ഫലങ്ങൾ സൂചിപ്പിക്കുന്നത് സബ്-പ്രൊട്ടക്റ്റീവ് ഡോസുകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്നില്ല എന്നാണ്.
സബ്-പ്രൊട്ടക്റ്റീവ് ഡോസുകൾ എലികളിൽ വൈറസ് ബാധയ്ക്കു ശേഷം രോഗാവസ്ഥ ഉണ്ടാക്കുന്നില്ല എന്ന് ഗവേഷകരിൽ ഒരാളായ Dr ബാർണി ഗ്രഹാം റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്. വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ ആന്റിബോഡി പ്രതികരണം കോശങ്ങളിൽ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട് .പരീക്ഷണത്തിന് ഉപയോഗിച്ച എലികളുടെ സാമ്പിൽ സൈസ് കുറവാണ്, പേപ്പർ ഇനിയും പിയർ റിവ്യൂ ചെയ്തിട്ടില്ല എന്നീ പ്രശ്നങ്ങൾ ചില ശാസ്‌ത്രജ്ഞർ ഉയർത്തുന്നുണ്ട്.... എങ്കിലും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് മേൽപ്പറഞ്ഞ വാർത്തകൾ.
https://www.facebook.com/Malayalivartha