ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,791 ആയി; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 850,796 പേര്‍ക്കാണ്

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചതും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബ്രസീലില്‍ ആണ്. 850,796 പേര്‍ക്കാണ് ബ്രസീലില്‍ രോഗം ബാധിച്ചത്. 42,791 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 79 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 7,889,860 പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചത്. 4,051,938 പേര്‍ രോഗമുക്തരായി. 3,405,183 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.ചികിത്സയില്‍ തുടരുന്ന 98 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണ്. 3,351,044 പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം ചികിത്സയില്‍ കഴിയുന്ന രണ്ട് ശതമാനം ആളുകളുടെ ആരോഗ്യനില മോശമായി തുടരുകയാണ്. ഇതുവരെ 432,739 പേരാണ് ലോകത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചത്.
https://www.facebook.com/Malayalivartha