ബര്‍ലിനില്‍ മനുഷ്യച്ചങ്ങലയുമായി വംശീയവിരുദ്ധ പ്രക്ഷോഭം

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയ്ഡിനു പിന്നാലെ അറ്റ്‌ലാന്റയില്‍ കറുത്ത വര്‍ഗക്കാരനായ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നതും കലിഫോര്‍ണിയ സിറ്റി ഹാളിനു സമീപം റോബര്‍ട് ഫുള്ളര്‍ എന്ന 24-കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതും വംശീയതയ്‌ക്കെതിരായി യുഎസില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ തീവ്രത വര്‍ധിപ്പിച്ചു.
കലിഫോര്‍ണിയയിലെ പാംഡേലില്‍ റോബര്‍ട് ഫുള്ളറുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് നൂറുകണക്കിനാളുകള്‍ മാര്‍ച്ച് നടത്തി. ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകം അതിഭീകരമാണെന്ന് ലോകപ്രസിദ്ധ സംഗീതജ്ഞന്‍ ബോബ് ഡിലാന്‍ പറഞ്ഞു.
പ്രതിഷേധം ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറത്തേക്ക് നീളുന്നു. യുഎസിലെ വിവിധ നഗരങ്ങളിലും യൂറോപ്പിലും പ്രതിഷേധറാലികളില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. ജര്‍മനിയിലെ ബര്‍ലിനില്‍ 9 കിലോമീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡ് വെല്ലിങ്ടണിലും പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ബ്ലാക് ലൈവ്‌സ് മാറ്റര്‍ ബാനര്‍ പ്രദര്‍ശിപ്പിച്ചാണു ദക്ഷിണ കൊറിയയിലെ സോളില്‍ യുഎസ് എംബസി സമരക്കാരെ വരവേറ്റത്.'വംശീയത ഒരു മഹാമാരി' എന്ന മുദ്രാവാക്യവുമായി ജപ്പാനിലെ ടോക്കിയോയില്‍ നടന്ന പ്രകടനത്തില്‍ 3500 പേര്‍ പങ്കെടുത്തു.
അതേ സമയം, പ്രതിഷേധത്തിന്റെ ഭാഗമായി വംശീയഅധിനിവേശത്തിന്റെ സ്മാരകങ്ങള്‍ എന്നാരോപിച്ചു പ്രതിമകള്‍ തകര്‍ക്കുന്നതു ലോകമെങ്ങും തുടരുകയാണ്. ബ്രിട്ടിഷ് പര്യവേഷകനായിരുന്ന ക്യാപ്റ്റന്‍ ജയിംസ് കുക്കിന്റെ പ്രതിമ വ്യത്തികേടാക്കിയതിന് ഓസ്‌ട്രേലിയയില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയില്‍ സെസില്‍ റോഡ്‌സിന്റെയും യുഎസില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെയും പ്രതിമകള്‍ തകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha