ഇന്തോ പസഫിക് മേഖലയില്‍ വിമാനവാഹിനി കപ്പലുകളെ വിന്യസിച്ച് അമേരിക്ക ; ലക്‌ഷ്യം ചൈന ;വിന്യസിച്ചത് മൂന്ന് വിമാനവാഹിനി കപ്പലുകൾ ; പ്രതിരോധം ശക്തമാക്കാനുറച്ച് അമേരിക്ക

ചൈനയും അമേരിക്കയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടു നാളുകളേറെയായി. കോവിഡ് വ്യാപനം അത് വർധിപ്പിക്കുകയും ചെയ്തു .ഇപ്പോഴിതാ ചൈനക്കെതിരെ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ഇന്തോ പസഫിക് മേഖലകളില്‍ അമേരിക്ക വിമാന വാഹിനി കപ്പലുകള്‍ വിന്യസിച്ചു. മൂന്ന് വിമാന വാഹിനി കപ്പലുകളാണ് ചൈനയെ ലക്ഷ്യമിട്ട് അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കേയാണ് അമേരിക്കയുടെ പുതിയ നീക്കം.
നിലവില്‍ ഇന്തോ പസഫിക് മേഖലയില്‍ അമേരിക്ക പടക്കപ്പല്‍, നശീകരണക്കപ്പല്‍ , യുദ്ധവിമാനങ്ങള്‍, മറ്റ് എയര്‍ ക്രാഫ്റ്റുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ്
വിമാന വാഹിനി കപ്പലുകള്‍ കൂടി മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിനോടുള്ള ചൈനയുടെ സമീപനത്തിനെതിരെയും, ഹോംഗ് കോംഗിന് മേല്‍ കൂടുതല്‍ നിയന്ത്രണം, സാധാരണക്കാരെ ആക്രമണകാരികളാക്കുക എന്നീ നടപടികള്‍ക്കെതിരെയും അമേരിക്ക രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ കപ്പലുകള്‍ വിന്യസിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം സാരമായി ബാധിച്ച രാജ്യമാണ് അമേരിക്ക. കൊറോണ കാരണം അമേരിക്കയ്ക്ക് സൈനിക പരിശീലനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥായാണ് ഉണ്ടായിട്ടുള്ളത്. വിമാന വാഹിനി കപ്പല്‍ വിന്യസിച്ചതിലൂടെ തങ്ങള്‍ ഇപ്പോഴും ശക്തരായി തന്നെ നില്‍ക്കുന്നു എന്ന് കാണിക്കാനുള്ള അമേരിക്കയുടെ ശ്രമം ആണെന്നാണ് ചൈന സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ പവര്‍ പ്രൊജക്ട് ഡയറക്ടര്‍ പറയുന്നത്.
അതേസമയം ദക്ഷിണ ചൈന തീരത്ത് ചൈന തന്ത്രപരമായി സൈനിക വിന്യാസം ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഇന്തോ പസഫിക് കമാന്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ കോയീഹ്ലര്‍ പ്രതികരിച്ചു. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരം നടപടികള്‍ തടയാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അമേരിക്ക വിമാന വാഹിനി കപ്പല്‍ വിന്യസിച്ചത്. അടുത്തിടെയായി സ്പാര്‍ട്ട്‌ലി ഐലന്റിലെ ഫെയറി ക്രോസ് റീഫില്‍ ചൈന സൈനിക വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുറച്ച് ദിവസംങ്കൾക്കു മുൻപ് മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇന്തോ-പസിഫിക് സമുദ്രത്തില്‍ പട്രോളിങ് നടത്തിയിരുന്നു . കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് യുഎസ് നാവികസേന തിരിച്ചെത്തിയെന്നതിന്‍റെ സൂചനയാണിതെന്നായിരുന്നു വിലയിരുത്തൽ .യുദ്ധവിമാനങ്ങളും മിസൈല്‍ വേധ ആയുധങ്ങളും ഉള്‍പ്പെടെയുള്ള മൂന്ന് കൂറ്റന്‍ യുദ്ധക്കപ്പലുകളാണ് ഒരേ സമയം പട്രോളിങ് നടത്തിയത്. നേരത്തെ തന്നെ വ്യാപാര ബന്ധത്തിന്‍റെ പേരില്‍ യുഎസും ചൈനയും തമ്മില്‍ സംഘര്‍ഷം തുടരുകയായിരുന്നു. അതിനിടയിലാണ് കൊറോണ വൈറസ് പടര്‍ന്നത്.
https://www.facebook.com/Malayalivartha