ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്... 24 മണിക്കൂറിനിടെ അമേരിക്കയില്‍ 19,223 പേര്‍ക്ക് കൂടി രോഗം ബാധിച്ചു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 79,84,432 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗ ബാധിതരുടെ എണ്ണം അനുനിമിഷം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 19,223 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 17,000ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്.
ബ്രസീലില്‍ 598ഉം അമേരിക്കയില്‍ 326ഉം പേര്‍ കൂടി മരിച്ചു. ലോകവ്യാപകമായി 4,35,177 പേര്‍ മരണപ്പെട്ടപ്പോള്‍ 41,04,373 പേര്‍ രോഗമുക്തി നേടി. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം. അമേരിക്ക- 21,62,144, ബ്രസീല്‍- 8,67,882, റഷ്യ- 5,28,964, ഇന്ത്യ- 3,33,008, ബ്രിട്ടന്‍- 2,95,889, സ്‌പെയിന്‍- 291,008, ഇറ്റലി- 2,36,989, പെറു- 229,736, ജര്‍മനി- 187,671, ഇറാന്‍- 1,87,427 മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇനി പറയുംവിധമാണ്.
അമേരിക്ക- 1,17,853, ബ്രസീല്‍- 43,389, റഷ്യ- 6,948, ഇന്ത്യ- 9,520, ബ്രിട്ടന്‍- 41,698, സ്‌പെയിന്‍- 27,136, ഇറ്റലി- 34,345, പെറു- 6,688, ജര്‍മനി- 8,870, ഇറാന്‍- 8,837.
https://www.facebook.com/Malayalivartha