ചൈനയില്‍ 49 പുതിയ കേസുകള്‍; 36 എണ്ണവും തലസ്ഥാനമായ ബെയ്ജിങ്ങിൽ ; രണ്ടാം വ്യാപനം?

കോവിഡിന്റെ രണ്ടാം വ്യാപനം സംശയിക്കുന്ന ചൈനയില്‍ 49 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു . ഇതില്‍ 36 എണ്ണവും തലസ്ഥാനമായ ബെയ്ജിങ്ങിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ചൈനയിലെ മൊത്തവിതരണ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡിന്‍െറ പുതിയ ക്ലസ്റ്റര് രൂപ്പെടുന്നുവെന്നാണ് ആശങ്കയെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര് വ്യക്തമാക്കി .
ഴിഞ്ഞ തവണ ഹുബൈയില്‍ ഇതിനേക്കാളും കുറഞ്ഞ കോവിഡ് കേസുകളാണ് ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യകമ്മീഷന്‍ അറിയിച്ചു. മൂന്ന് കേസുകള്‍ മാത്രമാണ് ഹുബെ പ്രവിശ്യയില്‍ കോവിഡിന്‍െറ തുടക്കത്തില്‍ സ്ഥിതീകരിച്ചിരുന്നു. കോവിഡ് വീണ്ടും എത്തിയതോടെ രോഗത്തിൻെറ ഉറവിടമെന്ന് സംശയിക്കുന്ന സിൻഫാദി മാർക്കറ്റിലെ പരിശോധന ചൈന കർശനമാക്കുകയും ചെയ്തു . പ്രദേശത്ത് ഇന്നലെ മാത്രം 46,000 ടെസ്റ്റുകൾ നടത്തിയതായി അധികൃതർ അറിയിക്കുകയും ചെയ്തു . കോവിഡ് കേസുകൾ കൂടുതലെത്തിയതോടെ ഹൈദൻ ജില്ലയിലെ മൊത്ത വിതരണ മാർക്കറ്റും ചൈന അടക്കുകയുണ്ടായി .
https://www.facebook.com/Malayalivartha