പ്രസിഡന്റ് പദത്തില്‍ രണ്ടാമൂഴം തേടുന്ന ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടത്താന്‍ പോകുന്ന റാലികള്‍ കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കകളുമായി വിദഗ്ധര്‍

പ്രസിഡന്റ് പദത്തില്‍ രണ്ടാമൂഴം തേടുന്ന ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടത്താന്‍ പോകുന്ന റാലികള്‍ കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കകളുമായി വിദഗ്ധര്‍. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക്ഡൗണിലായതോടെ നിര്‍ത്തിവച്ച പ്രചരണത്തിനാണ് ട്രംപ് ക്യാന്പ് തുടക്കം കുറിക്കുന്നത്. താരതമ്യേന കുറച്ച് കോവിഡ് 19 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായ ഒക്ലഹോമയിലെ തുള്‍സയിലേക്കാണ് പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് ട്രംപ് പോകുന്നത്.
എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ്. പ്രചരണ യോഗത്തിനെത്തുന്ന ജനക്കൂട്ടത്തിനിടയില്‍ അണുബാധ പടരാനുള്ള സാധ്യത വലുതാണ്. ആളുകള്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ വീടുകളിലുള്ളവരുമായി സന്പര്‍ക്കത്തിലായി രോഗവ്യാപന സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി
https://www.facebook.com/Malayalivartha