പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്ന് കാണാതായ ജീവനക്കാരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്ന് കാണാതായ ജീവനക്കാരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്.. ഇന്ന് രാവിലെ മുതലാണ് രണ്ട് ജീവനക്കാരെ കാണാതായത്. ഇരുവരും പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹൈക്കമ്മിഷനില്‍ സേവനമനുഷ്ഠിക്കുന്ന സി.എസ്.ഐ.എഫ് ഡ്രൈവര്‍മാരായ രണ്ടു പേരെയാണു കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ റോഡപകടവുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതായാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥരെ ദിവസങ്ങള്‍ക്കു മുന്‍പ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യ നാടുകടത്തിയിരുന്നു. വീസ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു പേരെയാണ് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ കാണാതായത്.
പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉന്നത നയതന്ത്രജ്ഞരെ കനത്ത നിരീക്ഷണത്തിലാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ ഇന്ത്യ നയതന്ത്രതലത്തില്‍ എതിര്‍പ്പും വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഗൗരവ് ആലുവാലിയയുടെ വാഹനമാണ് പാക് രഹസ്യാന്വേഷണ എജന്‍സിയായ ഐ.എസ്.ഐയിലെ അംഗം ബൈക്കില്‍ പിന്തുടരുന്നതായി കണ്ടെത്തിയത്. ഇതിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha