യുഎസിലെ വംശീയപ്രശ്‌നത്തില്‍ യുഎന്‍ സമിതി ഇടപെടുന്നു

ആഫ്രിക്കന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ചു ബുര്‍ക്കിനഫാസോ കഴിഞ്ഞയാഴ്ച നല്‍കിയ അപേക്ഷയില്‍ യുഎസില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരും വംശീയവിദ്വേഷത്തിനും പൊലീസ് അതിക്രമങ്ങള്‍ക്കും ഇരയാകുന്നുവെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതി അടിയന്തര ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.
സഖ്യകക്ഷിയായ ഇസ്രയേലിനോടു വിവേചനം കാട്ടുന്നുവെന്നാരോപിച്ച് 2 വര്‍ഷം മുന്‍പ് യുഎസ് സമിതി വിട്ടതിനാല്‍ ജനീവ ആസ്ഥാനമായ, 47 രാജ്യങ്ങളുള്ള യുഎന്‍ സമിതിയില്‍ യുഎസ് ഇപ്പോള്‍ അംഗമല്ല.
അതിനിടെ, ശനിയാഴ്ച രാത്രി അറ്റ്‌ലാന്റയില്‍ കറുത്ത വര്‍ഗക്കാരനായ റേയ്ഷാഡ് ബ്രൂക്‌സ് (27) കൊല്ലപ്പെട്ടതു പിന്നില്‍ നിന്നുള്ള 2 വെടിയേറ്റാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
അതിനിടെ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗവും ഇന്ത്യന്‍ വംശജയുമായ ക്ഷമ സാവന്ത്, സിയാറ്റിലില്‍ പൊലീസ് സ്റ്റേഷന്‍ ഒഴിപ്പിച്ച് അവിടം പൊലീസ് രഹിത സ്വയം ഭരണമേഖലയായി പ്രഖ്യാപിച്ച സമരത്തിനു നേതൃത്വം നല്‍കി. പ്രക്ഷോഭകര്‍ തമ്പടിച്ച ചുറ്റുവളപ്പിനെ കമ്യൂണിറ്റി സെന്ററാക്കി മാറ്റാന്‍ നഗരസഭയില്‍ നിയമം അവതരിപ്പിക്കുമെന്നും പുണെ സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സാവന്ത് വ്യക്തമാക്കി.
യുഎസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ പൊലീസ് കൊന്നതിനെതിരെ കഴിഞ്ഞദിവസം ലണ്ടനില്‍ നടന്ന പ്രതിഷേധത്തിനിടെയുള്ള ഈ ചിത്രം ഇപ്പോള്‍ ലോകം മുഴുവന്‍ തരംഗമായിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരേ വെളുത്ത വര്‍ഗക്കാരനായ ഒരു യുവാവ് രംഗത്തു വന്നു. പ്രക്ഷോഭകര്‍ അയാളെ ആക്രമിച്ചു.
എന്നാല്‍ പ്രതിഷേധക്കാരിലൊരാളായ പാട്രിക് ഹച്ചിന്‍സണ്‍ ഇയാളെ രക്ഷിക്കുകയും തന്റെ ചുമലിലേറ്റി സുരക്ഷിത സ്ഥാനത്തെത്തിക്കുകയും ചെയ്തു.ബ്രിട്ടിഷ് നേതാക്കളുടെയടക്കം അഭിനന്ദനങ്ങളേറ്റു വാങ്ങിയ ഹച്ചിന്‍സണോട് എന്തുകൊണ്ടാണിതു ചെയ്തതെന്നു ചോദിച്ചപ്പോള്‍ പറഞ്ഞ ഉത്തരം- 'നമുക്കെല്ലാം വേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്- നമ്മളെല്ലാം ഒരു വര്‍ഗമാണെന്ന തിരിച്ചറിവ്'.
https://www.facebook.com/Malayalivartha