കൊറോണയില്‍ നിന്നും രക്ഷപ്പെടേണ്ടിയിരുന്നില്ലെന്ന് യു എസ്സിലെ ഒരു രോഗവിമുക്തന്‍!

വാഷിങ്ടണിലെ സ്വീഡിഷ് മെഡിക്കല്‍ സെന്ററില്‍ കൊറോണ ചികില്‍സയിലായിരുന്നു മൈക്കേല്‍ ഫ്‌ലോര്‍.
മരണത്തിന്റെ വക്കോളമെത്തി. പക്ഷേ ചികിത്സ ഫലിച്ചു. 62 ദിവസത്തിനു ശേഷം രോഗമുക്തനായി. ആശുപത്രിയില്‍ ഏറ്റവും കൂടുതല്‍ ദിവസം കഴിഞ്ഞയാളെന്ന 'ബഹുമതി'യും സ്വന്തമാക്കി.
പക്ഷേ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. 10 ലക്ഷം ഡോളറിന്റെ ആശുപത്രി ബില്ലാണ് കൈയ്യില്‍ കിട്ടിയത്. ഏകദേശം എട്ടു കോടിയിലേറെ രൂപ!
ബില്‍ കണ്ടതോടെ ഫ്‌ലോറിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു:'രക്ഷപ്പെട്ടതില്‍ കുറ്റബോധം തോന്നുന്നു'. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളത് സഹായകരമായേക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഫ്‌ലോര്‍.
https://www.facebook.com/Malayalivartha