ഇന്ത്യ ചൈന സംഘർഷത്തിൽ ജീവഹാനി രണ്ടാം പ്രാവശ്യം; അതിർത്തിയിൽ ചൈനയുടെ പ്രകോപനം അതിര് കടക്കുന്നു; മൂന്ന് ഇന്ത്യൻ സൈനീകർക്ക് വീര മൃത്യു ; പ്രശ്ന പരിഹാരത്തിന് ചർച്ചകൾ പുരോഗമിക്കുന്നു; ലഡാക്കില്‍ ഇന്ത്യ ചൈന സംഘര്‍ഷം

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം . വെടിവയ്പ്പില്‍ കരസേനാ ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും വീരമൃത്യു . ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുകയാണ് . വെടിവയ്പ്പില്‍ ഒരു കരസേനാ ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്‌നം തീര്‍ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിന് തൊട്ടുപിന്നാലെ വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിരിക്കുന്ന അവസ്ഥയാണ് .
സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരും എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി - ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവര്‍ തമ്മിലുള്ള ഉടമ്പടിയുടെയും ഉഭയകക്ഷി കരാറിന്റെയും അടിസ്ഥാനത്തില്‍ തര്‍ക്കം പരിഹരിക്കാനായിരുന്നു ധാരണ. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ച നടത്തുന്നത്. ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചുസുള്‍-മോള്‍ദോ അതിര്‍ത്തി പൊയന്റില്‍ വെച്ചാണ് ചര്‍ച്ച.
https://www.facebook.com/Malayalivartha