കാമുകന്‍ ഉപേക്ഷിച്ച് പോയപ്പോൾ സഹിക്കാനായില്ല; മദ്യ ലഹരിയില്‍ ആയിരുന്ന യുവതി വിമാനത്തിന്റെ ചില്ല് അടിച്ച് തകർത്തു... ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്...

കാമുകന്‍ ഉപേക്ഷിച്ചിട്ട് പോയതിനെ തുടര്‍ന്ന് യുവതി വിമനത്തിന്റെ ജനല്‍ ചില്ല് അടിച്ച് തകര്‍ത്തു. ഇതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി.
യുവതി മദ്യ ലഹരിയില്‍ ആയിരുന്നു എന്നാണ് വിവരം. 29 കാരിയാണ് സംഭവത്തിന് പിന്നില്‍ ചൈനയിലാണ് സംഭവം ഉണ്ടാകുന്നത്. സൈനിംഗില്‍ നിന്ന് തീരദേശത്തെ പട്ടണമായ യാഞ്ചെംഗിലേക്ക് പോകവേയാണ് യുവതി ഇത്തരത്തില്‍ പരാക്രമം നടത്തിയത്.
സീറ്റിന് അരികിലുള്ള ഗ്ലാസ് വിന്‍ഡോ യുവതി അടിച്ച് പൊട്ടിച്ചു. വിമാനത്തിലെ ജീവനക്കാരും മറ്റ് യാത്രക്കാരും യുവതിയെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതെ തുടര്‍ന്ന് അപകട സാധ്യത കണക്കില്‍ എടുത്ത് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് നിര്‍ദേശം നല്‍കി. മെയ് 25നാണ് സംഭവം ഉണ്ടാകുന്നത്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിക്കുന്നുണ്ട്.
കാമുകന്‍ ഉപേക്ഷിച്ച് പോയതാണ് യുവതിയുടെ പ്രകോപനത്തിന് കാരണമെന്ന് ചൈനീസ് പൊലീസ് പറയുന്നു. വലിയ അളവില്‍ മദ്യവും കഴിച്ചിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha