മദ്യലഹരിയിൽ യാത്രക്കാരി വിമാനത്തിലെ വിന്ഡോ ഇടിച്ചുതകര്‍ത്തു; പെട്ടെന്നുള്ള പ്രകോപനത്തിൽ പതറി യാത്രക്കാർ, പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി

മദ്യലഹരിയിൽ യുവതിയുടെ പേക്കൂത്ത് കണ്ട് അമ്പരന്ന് യാത്രക്കാർ. വിമാനയാത്രയ്ക്കിടെ മദ്യലഹരിയിലായ യാത്രക്കാരിയാണ് വിന്‍ഡോ ഇടിച്ചുതകര്‍ത്തത്. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലായിരുന്നു യുവതി എന്നാണ് സഹയാത്രികർ പറയുന്നത്. ചൈനയിലെ ആഭ്യന്തര സര്‍വീസ് ആയ ലാങൂ എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്.
അതേസമയം 29കാരിയായ ലി എന്ന യുവതിയാണ് വൈകാരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അതിക്രമം കാണിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുകയാണ്. ഇതേതുടർന്ന് വെയ്‌ബോ പോലെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സിനിംഗില്‍ നിന്ന് തീരദേശ നഗരമായ യാങ്‌ചെങിലേക്ക് പറന്നതായിരുന്നു വിമാനം. ജീവനക്കാരും മറ്റ് യാത്രക്കാരും യുവതിയെ ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്നാണ് പറയുന്നത്. എന്നാൽ യുവതിയുടെ അതിക്രമത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഴെങ്‌ഴൂവില്‍ ഇറക്കി.
എന്നാൽ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്: ലിയെ അടുത്തകാലത്ത് കാമുകന്‍ കയ്യൊഴിഞ്ഞു. ഇതിനെ തുടര്‍ന്നുള്ള വൈകാരിക പ്രശ്‌നത്തിലായിരുന്നു ലീ കഴിഞ്ഞിരുന്നത്. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് അവര്‍ അരലിറ്ററോളം നാടന്‍ മദ്യമായ 'ബൈജിയു' കഴിക്കുകയായിരുന്നു. ഇതില്‍ 35-60% ആല്‍ക്കഹോളാണ് അടങ്ങിയിട്ടുള്ളത്. തുടര്‍ന്നാണ് അവര്‍ വിമാനത്തിനുള്ളില്‍ അക്രമാസക്തയായത്. മറ്റാര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha