വിരിയാറായ മുട്ടകള്‍ നശിപ്പിച്ചു, വിഷമം താങ്ങാനാവാതെ ജീവന്‍ വെടിഞ്ഞ് അരയന്നം... യുവാക്കളുടെ ക്രൂരത

കുടുംബ ബന്ധങ്ങളുടെ വില മനസിലാക്കാത്ത നിരവധിപേര്‍ നമുക്കു ചുറ്റുമുണ്ട്. മാനുഷരോടായാലും ക്രൗര്യ മനോഭാവം നിഷ്‌കരുണം പ്രകടിപ്പിക്കും അവര്‍.മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ പോലും ശേഷിയില്ലാത്ത ക്രൂരതയുടെ ഉടമകള്‍.
വിഷമങ്ങളും സന്തോഷങ്ങളുമെല്ലാം മനുഷ്യനു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായത് ഒരു അമ്മ അരയന്നമാണ്. ബോള്‍ട്ടണിലെ മാഞ്ചസ്റ്റര്‍ കനാലിനു സമീപത്ത് കൂട്ടില്‍ വിരിയാനായി കാത്തു വച്ച മുട്ടകള്‍ നശിപ്പിക്കപ്പെട്ടതിന് ശേഷം അമ്മ അരയന്നം ചത്തത് വിഷമം താങ്ങാനാവാതെയാണെന്ന് വന്യജീവി നിരീക്ഷകര്‍ വ്യക്തമാക്കി.
കഴിഞ്ഞമാസം അവസാനത്തോടെയാണ് ഒരു കൂട്ടം യുവാക്കള്‍ അരയന്നം മുട്ടയിട്ട കൂടിനു മുകളിലേക്ക് ഇഷ്ടികക്കട്ടകള്‍ എറിഞ്ഞത്. ആറു മുട്ടകളില്‍ മൂന്നെണ്ണവും കട്ടകള്‍ വീണ് നശിപ്പിക്കപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട ശേഷം ആണ്‍ അരയന്നവും പെണ്‍ അരയന്നവും വന്യജീവികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മുട്ടകള്‍ നശിപ്പിക്കപ്പെട്ട് രണ്ടാഴ്ചയ്ക്കുശേഷം ആണ്‍ അരയന്നം കൂടു വിട്ടു പോയി. സമര്‍ദ്ദം താങ്ങാനാവാതെയാണ് ആണ്‍ അരയന്നത്തിന്റെ പലായനം എന്നാണ് വന്യജീവി നിരീക്ഷകരുടെ നിഗമനം.
ശേഷിച്ച മൂന്നു മുട്ടകളില്‍ രണ്ടെണ്ണവും കഴിഞ്ഞ ആഴ്ചകളില്‍ നഷ്ടപ്പെട്ടു. അതിന് അടുത്ത ദിവസങ്ങളിലൊന്നില്‍ അമ്മ അരയന്നത്തെ അതെ കൂട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞുങ്ങളെയും ഇണയെയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയം തകര്‍ന്നാണ് പെണ്‍ അരയന്നത്തിന്റെ ജീവനറ്റതെന്നു കരുതുന്നതായി വന്യജീവി നിരീക്ഷകനായ സാം വുഡ്രോ പറയുന്നു.
ഇണയെ നഷ്ടപ്പെട്ട ശേഷം ബാക്കിയായ മുട്ടകളുമായി ഒറ്റയ്ക്കായ പെണ്‍ അരയന്നത്തെ തെരുവു നായകളും മറ്റു ചില ജീവികളും ആക്രമിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുട്ടകള്‍ എറിഞ്ഞു തകര്‍ത്ത യുവാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍.
https://www.facebook.com/Malayalivartha