ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാര്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക: നടപടി ഹോങ്കോംഗ് വിഷയത്തില്‍

ചൈനക്കെതിരെ ഹോങ്കോംഗ് വിഷയത്തില്‍ പ്രത്യക്ഷ നടപടികളുമായി അമേരിക്ക... ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ ഹോങ്കോംഗിന്റെ മനുഷ്യാവകാശം കവരുന്ന ചൈനക്കെതിരെ കടുത്ത വിസ നിയമം അമേരിക്ക കൊണ്ടു വരുന്നു.
ചൈനക്കെതിരെ ഹോങ്കോംഗ് വിഷയത്തില്‍ പ്രത്യക്ഷ നടപടികളുമായി അമേരിക്ക. ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ ഹോങ്കോംഗിന്റെ മനുഷ്യാവകാശം കവരുന്ന ചൈനക്കെതിരെ കടുത്ത വിസ നിയമം അമേരിക്ക കൊണ്ടുവരുകയാണ്. നിലവില്‍ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിസയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ഇന്നലെ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ചൈനക്കെതിരായ നടപടി പ്രഖ്യാപിച്ചത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാരായിട്ടുള്ള നിലവിലുള്ളവര്‍ക്കും മുന്നേ ചുമതലയുള്ളവര്‍ക്കും വിസ നിയന്ത്രണം ബാധകമാണെന്നും പോംപിയോ വ്യക്തമാക്കി. ഹോങ്കോംഗിനുള്ള അന്താരാഷ്ട്ര സ്വീകാര്യത മുഴുവന്‍ ഇല്ലാതാക്കുന്ന ചൈനയുടെ നടപടിക്കെതിരെ ശക്തമായ നടപടി വേണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ശക്തമായ ആവശ്യത്തിന്റെ ഭാഗമായാണ് ആദ്യ നടപടിയെന്നും പോംപിയോ പറഞ്ഞു. ചൈന നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഹോങ്കോംഗിന് നല്‍കിവരുന്ന എല്ലാ വാണിജ്യ വ്യാപാര പരിഗണനകളും പിന്‍വലിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയുടെ നടപടി തികച്ചും തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ബീജിംഗ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ പാര്‍ലമെന്റ് ചേരുന്നതിന് തൊട്ടുമുമ്പാണ് അമേരിക്കയുടെ നടപടിയെക്കുറിച്ച് ചൈനയ്ക്ക് വിവരം ലഭിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഹോങ്കോംഗിലെ പൗരന്മാരുടെ എല്ലാ നിയമനടപടികളും ബീജിംഗ് ഭരണകൂടത്തിന് കീഴിലാക്കുകയാണ. ദേശീയ സുരക്ഷാ നിയമം എന്നാണ് ചൈന നിരന്തരം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിസമ്പന്നമായി മാറിയ ഹോങ്കോംഗിന്റെ നിലവിലെ അന്താരാഷ്ട്ര സ്വീകാര്യതയാണ് ചൈനയെ ചൊടിപ്പിക്കുന്നത്. തങ്ങളെ ധിക്കരിക്കുന്നതിലുള്ള അമര്‍ഷമാണ് കമ്യൂണിസ്റ്റ് ചൈനയെ പിടിച്ചെടുക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ബ്രിട്ടനുമായുള്ള കരാര്‍ 2043 വരെ നിലനില്‍ക്കുന്നതിന്റെ കടുത്ത ലംഘനമാണ് ചൈന നടത്തുന്നതെന്ന നിലപാടിലാണ് അമേരിക്കയും ബ്രിട്ടണും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളും.ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ഉഭയകക്ഷി സമ്മതത്തോടെ സ്വതന്ത്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. ഇതില്‍ 50 വര്‍ഷത്തേക്ക് ചൈനയുടെ ഒരു തരത്തിലുള്ള ഭരണപരമോ സൈനിക പരമോ ആയ നിയന്ത്രണം പാടില്ലെന്നും എടുത്ത ഉഭയകക്ഷി തീരുമാനം ലംഘിക്കാനാണ് ചൈനയുടെ നീക്കം. മുന്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ സ്വതന്ത്രഭരണം നല്‍കാതെ തങ്ങളുടെ അധീനതയിലാക്കിയ ചൈനയുടെ പ്രവര്‍ത്തനങ്ങളെ അമേരിക്ക മുമ്പും എതിര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഹോങ്കോംഗില്‍ നടന്നു വരുന്ന ചൈന വിരുദ്ധ പ്രക്ഷോഭത്തില്‍ അമേരിക്കയും ബ്രിട്ടണും പരോക്ഷമായ പിന്തുണയാണ് നല്‍കുന്നത്. പ്രക്ഷോഭകാരികള്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കാന്‍ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടിവാര്‍ഷിക യോഗത്തില്‍ അനുമതി നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha