വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് പുതിയ നടപടിയുമായി ഫെയ്‌സ് ബുക്ക്

വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ ഫെയ്‌സ് ബുക്ക് വഴി ഷെയര്‍ ചെയ്യുന്നത് ഒഴുവാക്കാന്‍ പുതിയ നടപടിയുമായി ഫെയ്‌സ് ബുക്ക് തന്നെ രംഗത്തെത്തി. പലരും പഴയതാണോ പുതിയതാണോ എന്ന് നോക്കാതെയാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്. അത് പുലിവാല്‍ പിടിച്ചതുപോലെയാകും. പഴയ വാര്‍ത്തകളാണ് അറിയാതെ ഷെയര്‍ ചെയ്യുന്നതെങ്കില്‍ അരുതെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് തരും. വ്യാജ വാര്‍ത്തകള്‍ തടയുന്നതിനാണിത്.
ഫേസ്ബുക്കില്‍ 90 ദിവസം മുമ്ബുള്ള വാര്‍ത്തകളാണ് നമ്മള്‍ പങ്കിടുന്നതെങ്കില്‍ അക്കാര്യം ഫേസ്ബുക്ക് നമ്മെ അറിയിക്കും.
പഴയ വാര്‍ത്തകള്‍ പുതിയതെന്ന രീതിയില്‍ ഫേസ് ബുക്കിലൂടെ പ്രചരിക്കുന്നതില്‍ വലിയ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.
വാര്‍ത്ത വന്ന സന്ദര്‍ഭം പരിഗണിക്കാതെയുള്ള ഷെയറിങ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തു വരുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ്, കൊവിഡിന്റെ വ്യാപനം തുടങ്ങി പല കാര്യങ്ങളിലും വ്യാജ വാര്‍ത്തകളെ ഇങ്ങനെ തടയാനാകുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha