ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. മരണം അഞ്ചുലക്ഷം; 24 മണിക്കൂറിനിടെ രോഗബാധിതരായത് ഒന്നരലക്ഷത്തിലേറെ പേര്‍; ഇന്ത്യ നാലാം സ്ഥാനത്ത്, ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുന്നേറുകയാണ് കൊവിഡ് ബാധിതര്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടിരിക്കുകയാണ്. ആശങ്കപ്പെടുത്തുന്ന മരണ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത് അഞ്ചുലക്ഷത്തിലേറെയായി ലോകത്തെ മരണ സംഖ്യ. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്. ഇപ്പോഴും ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്തി ആശങ്ക കൂട്ടി കൊവിഡ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുന്നേറുകയാണ് കൊവിഡ് ബാധിതര്‍. രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട കഴിഞ്ഞ രണ്ടുദിവസത്തെ സ്ഥിതി ലോകമെങ്ങും തുടരുകയാണ്. 24 മണിക്കൂറിനിടെ, രോഗബാധിതരായത് ഒന്നര ലക്ഷത്തിലേറെ പേരാണ്.
അമേരിക്കയിലും, ബ്രസിലീലും റഷ്യയിലും ഇന്ത്യയിലും ലോകബാധിരുടെ എണ്ണം ഏറുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിലാണ് ഏറ്റവും അധികം പേര്‍ക്ക് രോഗബാധയുണ്ടായത്. യുഎസില്‍ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. ബ്രസീലില്‍ 13 ലക്ഷത്തിലേറെയായി രോഗബാധിതര്‍. റഷ്യയില്‍ ആറേകാല്‍ ലക്ഷം പിന്നിട്ടു. ഇന്ത്യയില്‍ 5 ലക്ഷവും. ലോകത്താകെ 4,461 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണം 5 ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ പേരും ബ്രസീലില്‍ അര ലക്ഷത്തിലേറെ പേരും ഇതിനോടകം മരിച്ചു. അരക്കോടിയിലേറെ പേരാണ് ലോകത്ത് ഇതിനോടകം കൊവിഡില്‍ നിന്ന് രോഗമുക്തരായത്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത രോഗം 6 മാസം കൊണ്ടാണ് ഒരു കോടി പിന്നിടുന്നത്.
ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം രണ്ട് ലക്ഷത്തോളം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്. കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. യുകെ, സ്‌പെയിന്‍, പെറു, ചിലി, ഇറ്റലി, ഇറാന്‍, മെക്‌സിക്കോ, പാക്കിസ്ഥാന്‍, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ വലിയ തോതില്‍ പടര്‍ന്നു.
കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗബാധയേറ്റതിലും മരണത്തിലും മുന്നില്‍ അമേരിക്ക തന്നെ. അമേരിക്കയില്‍ 25 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമാകുകയും ചെയ്തു. ബ്രസീലില്‍ 13 ലക്ഷത്തോളം പേര്‍ക്കാണ് രോഗബാധയേറ്റത്. അമ്പത്തയ്യായിരം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു
ആറേകാല്‍ ലക്ഷത്തിലേറെപേര്‍ക്ക് രോഗം സ്ഥിരീകരിച്ച റഷ്യയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. മരണസംഖ്യ ഒമ്പതിനായിരത്തില്‍ താഴെ മാത്രമാണെന്നത് റഷ്യക്ക് ആശ്വാസമാണ്. കൊവിഡ് മരണനിരക്ക് പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികവ് കാട്ടിയത് റഷ്യയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്. രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. പതിനയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
യുകെയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമത്. ഇവിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. നാല്‍പത്തി നാലായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി സ്‌പെയിനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ആറാമത്. ഇവിടെ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. ഇരുപത്തിയൊമ്പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി
പെറുവാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാമത്. ഇവിടെ രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. ഒമ്പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി ചിലിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാമത്. ഇവിടെ രണ്ട് ലക്ഷത്തി അറുപതിനായിരത്തോളം പേര്‍ക്ക് രോഗബാധയേറ്റു. അയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
ഇറ്റലിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഒമ്പതാമത്. ഇവിടെ രണ്ട് ലക്ഷത്തി നാല്‍പതിനായിലത്തോളം പേര്‍ക്ക് രോഗബാധയേറ്റു. മൂപ്പത്തിനാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി ഇറാനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പത്താമത്. ഇവിടെ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
മെക്‌സിക്കോയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാമത്. ഇവിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി പാക്കിസാനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാമത്. ഇവിടെ രണ്ട് ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. നാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
ജര്‍മനിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പതിമൂന്നാമത്. ഇവിടെ ഒരുലക്ഷത്തി തൊണ്ണൂറായിരത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. ഒമ്പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി തുര്‍ക്കിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പതിനാലാമത്. ഇവിടെ ഒരു ലക്ഷത്തി തൊണ്ണൂറായിരത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. അയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha