ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സന്‍ തന്റെ വിവാഹം മൂന്നാം തവണയും മാറ്റിവച്ചു
രാജ്യതാല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഡെന്മാര്ക്കിലെ പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സന്‍(41) കാമുകന് ബോ ടെന്ബെര്ഗുമായുള്ള തന്റെ വിവാഹം മൂന്നാം തവണയും മാറ്റിവച്ചു.
ഇതിനു മുമ്പ് രണ്ടു തവണ മാറ്റിവച്ച വിവാഹം ജൂലൈ 18-ന് നടത്താനാണ് ഒടുവില്‍ നിശ്ചയിച്ചിരുന്നത്. അന്നു തന്നെ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം തീരുമാനിച്ചതോടെയാണ് മെറ്റെ കല്യാണത്തിന് തല്‍ക്കാലത്തേക്ക് അവധി കൊടുത്തത്.
കോവിഡ് പശ്ചാത്തലത്തില്‍ പല തവണ ഓണ്‍ലൈനായി നടന്ന യോഗം ഇതാദ്യമായി നേതാക്കളെ പങ്കെടുപ്പിച്ചു നടത്തുകയാണ് എന്ന പ്രത്യേകതയുമുണ്ട്.
കോവിഡ് തീവ്രമായി ബാധിച്ച അംഗരാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് വലിയ സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനത്തില്‍ ഡെന്മാര്ക്കിന് എതിര്‍പ്പുണ്ട്. നല്കുന്ന പണം തിരിച്ചുവാങ്ങണം എന്നും അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha