കോവിഡ് കാലത്ത് ബ്രിട്ടനില്‍ ലളിതമായ കൊട്ടാര വിവാഹം, എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകള്‍ വിവാഹിതയായി

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകള്‍ ബിയാട്രീസ് രാജകുമാരിയും റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ വ്യവസായി എഡ്വേര്‍ഡോ മാപെല്ലി മോസിയും വിവാഹിതരായി. കോവിഡ് കാലമായതിനാല്‍ ഓള്‍ സെയ്ന്റ്‌സ് ചാപ്പലില്‍ ലളിതമായാണ് കൊട്ടാര വിവാഹം നടന്നത്.
രാജ്ഞിയുടെ രണ്ടാമത്തെ മകന്‍ ആന്‍ഡ്രൂ രാജകുമാരന്റെയും സാറാ ഫെര്‍ഗൂസന്റെയും മൂത്ത മകളാണ് ബിയാട്രീസ്. ഇറ്റാലിയന്‍ വേരുകളുള്ള കുടുംബത്തിലെ അംഗമാണ് മോസി. രാജ്ഞിയും ഭര്‍ത്താവ് ഫിലിപ് രാജകുമാരനും ഉള്‍പ്പെടെ 20 അതിഥികള്‍ മാത്രമാണ് സാക്ഷ്യം വഹിച്ചത്.
അമേരിക്കയിലെ വിവാദമായ ജെഫ്രി എപ്‌സ്റ്റെയ്ന്‍ സെക്‌സ് റാക്കറ്റ് കേസില്‍ ആരോപണ വിധേയനായ ആന്‍ഡ്രൂ രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് സ്വയം ഒഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























