പടിഞ്ഞാറന്‍ ഫ്രഞ്ച് നഗരമായ നാന്‍റെസിലെ വിഖ്യാതമായ ക്രിസ്ത്യന്‍ ദേവാലയത്തില്‍ വന്‍തീപിടിത്തം..ഗോതിക് ശില്‍പ്പകലയിലുള്ള കത്തീഡ്രല്‍ 1434ല്‍ ആണ് പണി തുടങ്ങിയത്; 457 വര്‍ഷമെടുത്താണ് പണി പൂര്‍ത്തിയായത്

പടിഞ്ഞാറന്‍ ഫ്രഞ്ച് നഗരമായ നാന്‍റെസിലെ വിഖ്യാതമായ ക്രിസ്ത്യന്‍ ദേവാലയത്തില്‍ വന്‍തീപിടിത്തം നടന്നതായി റിപ്പോര്‍ട്ടുകള്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സെന്‍റ് പീറ്റേഴ്‍സ്‍ ആന്‍റ്‍ സെന്‍റ് പോള്‍സ് കത്തീഡ്രലിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഫ്രഞ്ച് വാര്‍ത്താ ചാനല്‍ ഫ്രാന്‍സ് 24 സ്ഥിരീകരിച്ചു.
60 അഗ്നിശമനസേന അംഗങ്ങള്‍ ചേര്‍ന്ന് തീപിടിത്തം തടയാന്‍ ശ്രമിച്ചെങ്കിലും ആദ്യ മണിക്കൂറുകളില്‍ തീ നിയന്ത്രണവിധേയമായിരുന്നില്ല.
ഗോതിക് ശില്‍പ്പകലയിലുള്ള കത്തീഡ്രല്‍ 1434ല്‍ ആണ് പണി തുടങ്ങിയത് . 457 വര്‍ഷമെടുത്താണ് പണി പൂര്‍ത്തിയായത്. 1972ല്‍ ഇവിടെ സമാനമായ ഒരു വലിയ തീപിടിത്തം നടന്നിരുന്നു. 2013ല്‍ ആണ് ഈ തീപിടിത്തത്തിന് ശേഷം പൂര്‍ണമായും കത്തീഡ്രല്‍ നവീകരിച്ചത്.
പാരീസില്‍ 15 മാസങ്ങള്‍ക്ക് മുന്‍പ് വിഖ്യാതമായ നോത്രദാം കത്തീഡ്രലിലും തീപിടിത്തം നടന്നിരുന്നു. ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതിനിടയ്‍ക്കാണ് സമാനമായ വലിയ തീപിടിത്തം നാന്‍റെസിലും റിപ്പോര്‍ട്ട് ചെയ്യുന്നത്
നാന്‍റെസിലെ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയമായ സെന്‍റ് ഡോണേഷ്യന്‍ ആന്‍റ് സെന്‍റ് റോഗേഷ്യന്‍ ബസിലിക്കയില്‍ 2015ല്‍ വലിയ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് ബസിലിക്കയുടെ നാലില്‍ മൂന്ന് ഭാഗവും കത്തിനശിച്ചിരുന്നു
https://www.facebook.com/Malayalivartha


























