രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം ചൈനയിലെ ലാബിലുണ്ടായ അപകടം;തെളിവുമായി ട്രംപ്

കൊവിഡ് രോഗം ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം ചൈനയിലെ ലാബിലുണ്ടായ അപകടമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു . ചൈനീസ് വൈറസ് എന്നും ട്രംപ് കൊറോണ വൈറസിനെ വിളിച്ചിരുന്നു. ഇതുമൂലം ചൈനയും അമേരിക്കയുമായി ശീതയുദ്ധം വരെ നടക്കുകയാണ്.
കൊവിഡ് പടരാന്‍ കാരണം വുഹാനിലെ വൈറസ് ലാബിലെ മതിയായ പരിശീലനം ലഭിക്കാത്ത ഗവേഷകര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും അതിന് തങ്ങളുടെ കൈവശം വ്യക്തമായ തെളിവ് ഉണ്ടെന്ന് പ്രസിഡന്റ് ട്രംപും മറ്റ് വൈറ്റ്ഹൗസ് ഉന്നതോദ്യോഗസ്ഥരും അഭിപ്രായ പെടുന്നു. ഏതായാലും അത്തരത്തിൽ എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ തീർച്ചയായും ഈയൊരു സാഹചര്യത്തിൽ അമേരിക്ക ശക്തമായി തിരിച്ചടിക്കും എന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha


























