ചൈനയെ കണ്ടം വഴി ഓടിക്കാൻ ! മോദി - ആബെ കൂടിക്കാഴ്ച ഒക്ടോബറിലുണ്ടായേക്കുമെന്ന് സൂചന

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടി സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിച്ചു. ഒക്ടോബറില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലും സെനാകു ദ്വീപുകള്‍ക്ക് ചുറ്റുമുള്ള കിഴക്കന്‍ ചൈനാക്കടലിലും ചൈനീസ് ഭരണകൂടം നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ എന്നീ വിഷയങ്ങൾ മോദി - ആബെ കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമാകുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറില്‍ ഗുവഹാത്തിയില്‍ വച്ച് മോദി - ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ മോദി - ആബെ ചര്‍ച്ച സംബന്ധിച്ച തീരുമാനങ്ങള്‍ താത്കാലികമായി നിറുത്തി വച്ചു. ലോകം മുഴുവന്‍ കൊവിഡിന്റെ ഭീകരതയില്‍ നടുങ്ങിയ വേളയിലും കിഴക്കന്‍ ചൈനാക്കടലിലും ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലും കടന്നുകയറുക എന്നതിലായിരുന്നു ചൈനയിലെ ഷീ ജിന്‍പിംഗ് ഭരണകൂടത്തിന്റെ ശ്രദ്ധ.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തിടെ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഷീ ജപ്പാന്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ ഷീയെ ഇനി ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് ആബെ വ്യക്തമാക്കി. ഷീ ജപ്പാന്‍ സന്ദര്‍ശിക്കുന്നതിനെതിരെ ടോക്കിയോയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഹോങ്കോങ്ങ് പ്രശ്നത്തിലും ജപ്പാന്‍ ചൈനയോട് ഇടഞ്ഞു നിൽക്കുകയാണ്.
കഴിഞ്ഞാഴ്ച ജപ്പാന്‍ പുറത്തിറക്കിയ പ്രതിരോധ ധവളപത്രത്തിലും ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സമാധാനം തകര്‍ക്കാനാണ് ചൈനയുടെ ശ്രമമെന്ന് ജപ്പാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെയും ഭൂട്ടാന്റെയും അതിര്‍ത്തികളില്‍ കടന്നുകയറ്റം നടത്തി പ്രദേശം തങ്ങളുടെ അധീനതയിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. തങ്ങളുടെ അധികാരത്തിന് കീഴിലുള്ള സെന്‍കാകു ദ്വീപിന്റെ ചുറ്റുമുള്ള സമുദ്ര മേഖലയിലും കടന്നുകയറ്റം നടത്തുന്ന ചൈന ദ്വീപിനെയും തങ്ങളുടെ അധീനതയിലാക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വന്‍ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ജപ്പാന്‍ ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ മോദി - ആബെ കൂടിക്കാഴ്ച നിര്‍ണായകമാകും. ഒക്ടോബറിന് മുമ്ബ് കൂടിക്കാഴ്ച നടക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടിക്കാഴ്ചയ്ക്കായി ആബെ ഇന്ത്യയിലെത്തുമോ അതോ വീഡിയോ കോണ്‍ഫെറന്‍സ് വഴിയാകുമോ എന്ന് വ്യക്തമല്ല.
മറ്റ് ആസിയാന്‍ രാജ്യങ്ങളുമായി തന്ത്രപ്രധാനമായ ബന്ധം ശക്തമാക്കാനാണ് ഇന്ത്യയുടെ നീക്കം. പ്രധാനമന്ത്രി മോദിയും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഡ്യൂട്ടേര്‍ട്ടെ കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്നെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച നീട്ടി വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























