ഇറാന്‍ സൈന്യം വെടിവെച്ചിട്ട യുക്രൈന്‍ യാത്രാവിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് പരിശോധനക്കായി ഫ്രാന്‍സിലെത്തിച്ചു

ഇറാന്‍ സൈന്യം വെടിവെച്ചിട്ട യുക്രൈന്‍ യാത്രാവിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് പരിശോധനക്കായി ഫ്രാന്‍സിലെത്തിച്ചു. ഇറാന്‍ വ്യോമയാന, നീതിന്യായ ഉദ്യോഗസ്ഥരും ബ്ലാക്ക് ബോക്‌സിനൊപ്പം ഫ്രാന്‍സിലെത്തിയിട്ടുണ്ട്.തിങ്കളാഴ്ചയാണ് ബ്ലാക്ക് ബോക്‌സ് പരിശോധിക്കുക. ബോയിങ് 737-800 യാത്ര വിമാനം മിസൈലെന്ന് തെറ്റിദ്ധരിച്ചാണ് ഇറാന്‍ സൈന്യം വെടിവെച്ചിട്ടത്. അപകടത്തില്‍ 176 പേരാണ് കൊല്ലപ്പെട്ടത്.
ഇറാന്‍ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിന് പകരമായി ഇറാന്‍ ഇറാഖിലെ യു.എസ് താവളങ്ങള്‍ ആക്രമിച്ചിരുന്നു. അമേരിക്കയുടെ ആക്രമണമാണെന്ന് തെറ്റിദ്ധരിച്ചാണ് വിമാനം വീഴ്ത്തിയത്.
https://www.facebook.com/Malayalivartha


























