പോര് ദോഷം മാറ്റാന്‍ ടിക് ടോക്; ചൈന ആപ്പ് എന്ന പേര് മാറ്റാന്‍ ചൈനയില്‍ നിന്നും ലണ്ടനിലേക്ക് ആസ്ഥാനം മാറ്റുന്നു; യു.കെ സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; ഒപ്പം പുതിയ നിയമനങ്ങളും

ചൈനീസ് ആപ്പെന്ന പേര് ദോഷം മാറ്റാനൊരുങ്ങി ടിക് ടോക്. ഇതിന്റെ ഭാഗമായി കമ്പനിയുടെ ആസ്ഥാനം ചൈനയില്‍ നിന്നും ലണ്ടനിലേക്ക് മാറാനാണ് ടിക് ടോക് തയ്യാറെടുക്കുന്നത്. ഇതു സംബന്ധിച്ച് യു.കെ സര്‍ക്കാരുമായി ടിക് ടോക് കഴിഞ്ഞ കുറച്ചുമാസങ്ങളായി ചര്‍ച്ച നടത്തി വരികയാണ്. ലണ്ടനോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലമോ ആണ് പരിഗണിക്കുന്നത്. അന്തിമ തീരുമാനം എടുത്തിട്ടില്ല.
ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന ചീത്തപ്പേരിനെ തുടര്‍ന്ന് വന്‍ തിരിച്ചടിയാണ് ടിക് ടോക്കിന് അടുത്തകാലത്തായി നേരിടേണ്ടി വന്നത്. കോറോണകാലത്ത് മികച്ച മുന്നേറ്റം നടത്തിയ ആപ്പീക്കേഷന്‍ ചൈന സൃഷ്ടിച്ച അതിര്‍ത്തി പ്രശ്‌നത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിരോധിച്ചത്. ബൈക്കോട്ട് ചൈന ഭാഗമായിയാണ് സര്‍ക്കാരിന്റെ നടപടിയുണ്ടായത്. ഇതോടെ വന്‍ സാമ്പത്തിക നഷ്ടമാണ് ടിക് ടോക് നേരിട്ടത്. ലോകത്തെ ആകെ ഉപഭോക്താക്കളില്‍ 40 ശതമാനവും ഇന്ത്യയിലായതുകൊണ്ട് തന്നെ കമ്പനിയുടെ നഷ്ടം വളരെ വലുതായിരുന്നു. തുടര്‍ന്ന് യു.എസ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും ടിക് ടോക് നിരോധനത്തിനു തയാറെടുക്കുകയാണ്. യു.എസില്‍നിന്നു തിരിച്ചടി കിട്ടിയാല്‍ പെട്ടെന്നു മാറേണ്ട അവസ്ഥയിലാണ് ടിക് ടോക്. ഇതിനെ തുടര്‍ന്നാണ് ചൈനയ്ക്കു പുറത്ത് ലണ്ടനിലും മറ്റു ഓഫിസുകളിലും കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് കമ്പനി ഒരുങ്ങുന്നത്.
ചൈനീസ് ആസ്ഥാനമായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലാണ് ടിക് ടോക് ഇപ്പോള്‍. ഈ വര്‍ഷം ആദ്യമാണ് ടിക്ടോക് കലിഫോര്‍ണിയയിലെ ലൊസാഞ്ചലസിലേക്കു മാറിയത്. വാള്‍ട്ട് ഡിസ്‌നിയുടെ കോ എക്‌സിക്യൂട്ടീവായ കെവിന്‍ മേയറെ ചീഫ് എക്‌സിക്യൂട്ടീവായി നിയമിച്ച് വന്‍ വിപുലീകരണത്തിന് ടിക് ടോക് ശ്രമിച്ചുവരുന്നതിനിടെയാണ് ഇന്ത്യ 59 ചൈനീസ് ആപ്ലിക്കേഷനുകളെ നിരോധിച്ചത്. ആസ്ഥാനം മാറുന്നതുകൊണ്ട് ടിക് ടോകിന്റെ ചീത്തപേരു മാറമോയെന്ന് കണ്ടറിയണം. ടിക് ടോക് രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതാണ് പ്രധാന ആരോപണമായി ഇന്ത്യ അന്ന് പറഞ്ഞത്. അതുതന്നെയാണ് അമേരിക്കയും ഇപ്പോള്‍ പറയുന്നത്. അടുത്തിടെ ആപ്പിള്‍ നടത്തിയ സര്‍വേയിലും ഇത്തരത്തില്‍ നിരവധി ആപ്പുകള്‍ ഉപഭോക്താക്കളുടെ ഡേറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ വീണ്ടുമൊരു തിരിച്ചുവരവ് ടിക് ടോക്കിന് സംബന്ധിച്ച് ആസാദ്യമാണെന്നും വേണം വിലയിരുത്താന്‍.
https://www.facebook.com/Malayalivartha


























