ചൈനയുടെ കൊടും ചതി അമേരിക്ക മണത്തറിഞ്ഞു ! ലോകത്തെ ഞെട്ടിച്ച് യുഎസ് നയതന്ത്ര വിവരം പുറത്ത്

ഇന്ന് ലോകരാജ്യങ്ങളൊട്ടാകെ നേരിടുന്ന പ്രതിസന്ധിയാണ് കൊറോണ വൈറസ് അഥവാ കൊവിഡ് 19. ഒരു കോടി, 21 ലക്ഷത്തി നാല്‍പതിനായിരം പേര്‍ക്കാണ് ആകെ ഇതുവരെ കൊവിഡ് 19 രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5,51,000 ത്തിലധികം പേര്‍ രോഗബാധ മൂലം മരിച്ചു. ഓരോ ദിവസവും കൂടുംതോറും വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
ഇപ്പോഴിതാ ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന പ്രഭവകേന്ദ്രമെന്ന് വിശ്വസിക്കുന്ന ചൈനയിലെ വുഹാന്‍ വൈറോളജി ലാബിനെ കുറിച്ച് പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍ ആണ്. ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെയും മറ്റും ഗുരുതരമായ കുറവുണ്ടെന്നും ഇതു ലബോറട്ടറിയുടെ സുരക്ഷയെ ബാധിക്കുമെന്നും 2018ല്‍ യുഎസിനു മുന്നറിയിപ്പു ലഭിച്ചെന്നതിന്റെ തെളിവു പുറത്ത്. 2 വര്‍ഷം പഴക്കമുള്ള ഈ നയതന്ത്ര വിവരം ഈവര്‍ഷം ആദ്യമാണു പുറത്തുവന്നത്. കൊറോണ വൈറസ് പുറത്തുവന്നതു വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണെന്നു ട്രംപ് ഭരണകൂടം നിരന്തരം ആരോപണമുന്നയിച്ചിരുന്നു.
ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് നിയമപോരാട്ടത്തിന്റെ ഭാഗമായി വാഷിങ്ടൻ പോസ്റ്റാണ് 2018 ജനുവരിയിലെ ഈ നയതന്ത്ര വിവരം പുറത്തുവിട്ടത്. പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധർ, ഗവേഷകർ എന്നിവരുടെ കുറവ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്ന ഗാൽവേസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് തീർത്തുകൊടുക്കുമെന്നുള്ള വിവരവും ഈ കേബിളിൽ ഉൾപ്പെടുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർക്കുള്ള പരിശീലനം യൂണിവേഴ്സിറ്റി നൽകാറുണ്ടെന്നും രേഖയിൽ പറയുന്നു.
2018 ഏപ്രിലിലെ രണ്ടാം രേഖയിൽ ഫ്രഞ്ച് ഉദ്യോഗസ്ഥർ ലാബിന് ആവശ്യമായ നിർദേശങ്ങളും ബയോസേഫ്റ്റി പരിശീലനവും നൽകുന്നതായും സൂചനയുണ്ട്. അതേസമയം, വൈറസ് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു പുറത്തുപോയതെന്ന വിമർശനത്തിൽനിന്ന് അടുത്തിടെയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പിന്നാക്കം പോയിരുന്നു. ‘വുഹാനിൽനിന്നാണു വൈറസ് വ്യാപിച്ചതെന്ന് അറിയാം. എന്നാൽ എവിടെനിന്നാണു വൈറസ് വന്നതെന്നും ആരാണു പിന്നിലെന്നും അറിയില്ല. ഇക്കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്’ എന്നാണ് മേയ് മധ്യത്തോടെ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
പോയ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാന്‍ എന്ന നഗരത്തില്‍ നിന്നുമാണ് ഈ വൈറസ് ഉത്ഭവിച്ചത്. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വച്ചിരുന്ന മൃഗങ്ങളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്കെത്തിയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ കൂടുതല്‍ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടുമില്ല.
ഈ സാഹചര്യത്തില്‍ ചൈനയ്‌ക്കെതിരായ പ്രതിഷേധം ഒരു വശത്ത് കനക്കുകയാണ്. യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് കടുത്ത നിലപാടുമായി മുന്‍നിരയില്‍ തുടരുന്നത്. വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് ഇത് പുറത്തെത്തിയത് എന്നുമാണ് ചൈനയ്‌ക്കെതിരായി ഉയരുന്ന പ്രധാന ആരോപണം. കൊവിഡ് 19 വ്യാപകമായ ദിവസങ്ങളില്‍ തന്നെ ഇത്തരമൊരു ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാലിക്കാര്യം ചൈന നിഷേധിക്കുകയും, അത്തരം പ്രചരണങ്ങള്‍ അനാവശ്യമാണെന്ന മട്ടില്‍ ലോകാരോഗ്യ സംഘടന പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























