കോവിഡ്: ലോകമെമ്പാടും മരിച്ചവരുടെ എണ്ണം 6 ലക്ഷം കവിഞ്ഞു

ലോകത്തെ രോഗബാധിതരുടെ എണ്ണം 1.4 കോടി പിന്നിടുമ്പോള്‍ രോഗത്തിലും മരണക്കണക്കിലും ഒന്നാം സ്ഥാനത്തു തുടരുന്ന യുഎസില്‍ മാത്രം രോഗികള്‍ 40 ലക്ഷത്തോളം;മരണം 1.43 ലക്ഷവും. കോവിഡ് ബാധിച്ചു ലോകമെമ്പാടും മരിച്ചവരുടെ എണ്ണം 6 ലക്ഷം കവിഞ്ഞു.
ഇതിനിടെ, ഹോങ്കോങ്ങില്‍ രണ്ടാം വ്യാപനം തടയാന്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഏതാനും ആഴ്ചകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യസംഘടനയും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മെക്‌സിക്കോയെയും പെറുവിനെയും മറികടന്ന് രോഗികളുടെ എണ്ണത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ചാമതെത്തി. മരണക്കണക്കില്‍ ബ്രസീല്‍, യുകെ, മെക്‌സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യുഎസിനു പിന്നില്‍. ഇന്ത്യ എട്ടാം സ്ഥാനത്ത്. യുഎസ് സംസ്ഥാനങ്ങളായ ഫ്‌ലോറിഡ, ടെക്‌സസ്, അരിസോന എന്നിവിടങ്ങളില്‍ രോഗം അതിവേഗം പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി.
ഓസ്‌ട്രേലിയയില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കു 200 ഡോളര്‍ പിഴ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു.കഴിയുന്നവരെല്ലാം വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ഹോങ്കോങ് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























