ഇതാണ് ജീവിതം ! ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും; നൈജീരിയൻ വിദേശകാര്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

നൈജീരിയയുടെ വിദേശകാര്യമന്ത്രി ജഫ്രി ഒന്യേമക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഞായറാഴ്ച മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയതിന് പിന്നാലെ പരിശോധനക്ക് വിധേയനായപ്പോഴാണ് രോഗവിവരം അറിയുന്നത്.
അതേസമയം ഒനീമിയയുടെ നാലാമത്തെ കോവിഡ് പരിശോധനയായിരുന്നു ഇത്. നേരത്തേ നടത്തിയ മൂന്ന് പരിശോധനകളിലും കോവിഡ് നെഗറ്റീവ് ആയിരുന്നു.
‘‘തൊണ്ടക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ഇന്നലെ എൻെറ നാലാമത്തെ കോവിഡ് പരിശോധന നടത്തി. ദൗർഭാഗ്യവശാൽ ഇത്തവണ പോസിറ്റീവ് ആയി. ഇതാണ് ജീവിതം ! ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഐസൊലേഷനിലേക്ക് പോവുകയാണ്. നല്ലത് വരാൻ പ്രാർഥിക്കുന്നു.’’ - ഒന്യേമ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























