ഭൗമശാസ്ത്രത്തിലെ വലിയൊരു കണ്ടെത്തലുമായി ശാസ്ത്രലോകം; ഭൂകമ്ബമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം

ഭൂകമ്ബമുണ്ടാകുന്നതുമായി ബന്ധപ്പെട്ടു ശാസ്ത്രലോകം പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് . ഭൂകമ്ബമുണ്ടാകുന്നതുമായിതിന് സൂര്യസ്‌ഫോടനത്തിന് അഭേദ്യമായ ബന്ധമുണ്ടെന്നു ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ . ഇത് ഭൗമശാസ്ത്രപഠനത്തില്‍ വന്‍ വഴിത്തിരിവുണ്ടാക്കുമെന്നും അവർ പറയുന്നു. . സൂര്യന്റെ ഉപരിതലത്തിലെ സ്‌ഫോടനങ്ങളുമായി ഭൂകമ്ബങ്ങള്‍ക്കു ബന്ധമുണ്ടെന്നു റോമിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജിയോഫിസിക്‌സ് ആന്‍ഡ് വോള്‍ക്കാനിക്ക് സയന്‍സസിലെ ഒരു സംഘം ഗവേഷകരാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
കൊറോണല്‍ പിണ്ഡം പുറന്തള്ളല്‍ അഥവാ പ്ലാസ്മയുടെ വലിയ പ്രകാശനം, പലപ്പോഴും സൗരജ്വാലകള്‍ പിന്തുടരുന്ന മറ്റ് കണങ്ങള്‍ എന്നിവയും ഭൂകമ്ബങ്ങളുടെ ആവൃത്തിയുമായി പരസ്പരം ബന്ധമുണ്ടെന്നും മനസിലാക്കാൻ കഴിഞ്ഞിരിക്കുന്നു . ഇത് ഭൗമശാസ്ത്രത്തിലെ വലിയൊരു കണ്ടെത്തലാണ്. ഇത്തരത്തിലൊരു പഠനം വരാനിരിക്കുന്ന ഭൂചലനങ്ങളുടെ വലിയ പ്രവചനങ്ങള്‍ക്ക് കാരണമായേക്കാം എന്നും കരുതപ്പെടുന്നു .
https://www.facebook.com/Malayalivartha


























