വാഷിംഗ്ടണിൽ അജ്ഞാത സംഘം ആൾക്കൂട്ടത്തിനു നേരെ വെടിയുതിർത്തു; ഒരാൾ കൊല്ലപ്പെട്ടു

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. തിരക്കേറിയ നിരത്തിൽവച്ച് മൂന്നു പേരടങ്ങിയ സംഘം ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും ധരിച്ചെത്തിയവരാണ് വെടിയുതിർത്തതെന്ന് പോലീസ് വ്യക്തമാക്കി. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























