ഐസൊലേഷൻ വാർഡിന്റെ ചില്ലുജനാലയ്ക്കൽഅമ്മയെകാണാൻ അവനെത്തി, വിധി കരുതിവച്ചത് അതായിരുന്നു; കോവിഡ് കാലത്ത് കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ച

കോവിഡ് കാലത്ത് കണ്ണിനെ ഈറനണിയിക്കുന്ന നിരവധികാഴ്ചകൾ നമ്മൾ കണ്ടു കഴിഞ്ഞു. അത്തരത്തിൽ മനസിനെ മുറിപ്പെടുത്തുന്ന ഒരുകാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ ബൈത്ത് ആവാ പട്ടണത്തിലെ, ഹെബ്രോൻ സ്റ്റേറ്റ് ഹോസ്പിറ്റലിലേത്..
രണ്ടാൾ പൊക്കമുള്ള മതില് ചാടിക്കടന്ന് ജിഹാദ് അൽ സുവൈത്തി എന്ന ചെറുപ്പക്കാരൻ വെസ്റ്റ് ബാങ്കിലെ ബൈത്ത് ആവാ പട്ടണത്തിലെ, ഹെബ്രോൻ സ്റ്റേറ്റ് ഹോസ്പിറ്റലിലെത്തിയപ്പോൾ അവന്റെ മനസ് നിറയെ പെറ്റമ്മയെ ഒരു നോക്കുകാണാനുള്ള വെമ്പലായിരുന്നു. ആശുപത്രിയുടെ മതിൽ ചാടിക്കടന്ന് അവൻ കൊവിഡ് ഇന്റെൻസീവ് കെയർ യൂണിറ്റിലെ ഐസൊലേഷൻ വാർഡിന്റെ ജനാലക്കൽ ചെന്ന് ഇരിപ്പുറപ്പിച്ചു. അവിടെ നിന്ന് നോക്കിയാൽ അകത്ത് ഐസൊലേഷനിൽ അതീവ ഗുരുതരാവസ്ഥയിൽ കിടക്കുന്നവരെ കാണാം. ആ കിടക്കകളിൽ ഒന്നിൽ അവന്റെ പെറ്റമ്മയുണ്ട്. .
കൊവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയതിൽ പിന്നെ എഴുപത്തിമൂന്നുകാരിയായ തന്റെ ഉമ്മയെ ജിഹാദിന് കാണാനൊത്തിട്ടില്ല. ഉമ്മ ഏത് നിമിഷം വേണമെങ്കിലും മരിക്കാം എന്ന് ആശുപത്രിക്കാർ പറഞ്ഞപ്പോൾ അവൻ മറ്റൊന്നിന്നും ആലോചിച്ചില്ല. അങ്ങനെ നാലുദിവസം മുമ്പ്, തന്റെ ഉമ്മ റസ്മി സുവൈത്തിയെ കാണാൻ മകൻ ജിഹാദ് അൽ സുവൈത്തി എത്തി. ഐസൊലേഷൻ വാർഡിന്റെ ചില്ലുജനാലയ്ക്കൽ ആ മുപ്പതുകാരൻ തന്റെ അമ്മയെ കാണാൻ എത്തി നിമിഷങ്ങൾക്കകം അവർ തന്റെ അന്ത്യശ്വാസമെടുത്തു. തനിക്ക് ജന്മം നൽകിയ ആ അമ്മയുടെ പ്രാണൻ ആ ശരീരം വിടുന്നത് അവൻ ആ ചില്ലുജനാലയ്ക്കപ്പുറത്ത് കൊണ്ട് കണ്ടുനിന്നു. മുഹമ്മദ് സഫ എന്നയാളാണ് ഈ ചിത്രം എടുത്ത് ട്വീറ്റ് ചെയ്തത് .
അത് ലോകമെമ്പാടുമുള്ള നിരവധി പേരിൽ ഏറെ വേദനയുളവാക്കി. " എന്തൊരു സ്നേഹമാണ് ആ മോന്. ആ ചിത്രം എന്റെ നെഞ്ചു വേദനിപ്പിക്കുന്നു. കണ്ണ് നനയിക്കുന്നു" എന്നൊരാൾ ട്വീറ്റിന് കമന്റിട്ടു.
https://www.facebook.com/Malayalivartha


























