കൊവിഡ് വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം; പെഡ്രോ വാക്സിൻ നൽകിയവരിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു

ലോകത്തിനു പ്രതീക്ഷ നൽകി കോവിഡ് വാക്സിൻ പരീക്ഷണം. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് വിവരം. സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഫോലെഗെറ്റിയും സംഘവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. പെഡ്രോ വാക്സിൻ നൽകിയവരിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. വാക്സിൻ സുരക്ഷിതമാണെന്നും മരുന്നിനോട് ശരീരം സഹിഷ്ണുത കാട്ടുന്നുണ്ടെന്നും ശാസ്ത്ര ജേർണലായ ലാൻസറ്റ് മാസികയുടെ എഡിറ്റർ റിച്ചാർഡ് ഹോർട്ടൻ പറയുന്നു.
1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്‌സിന്റെ പേര്.
മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്‌സിന്‍ ശുഭസൂചനകള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകള്‍ ബ്രിട്ടണ്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്.
https://www.facebook.com/Malayalivartha


























