വായ്ക്ക് മെറ്റല്‍ ക്ലിപ്പുകള്‍ ഉപയോഗിച്ച് 'പൂട്ട്' ഇട്ടുകൊണ്ട് ചൈനയിലെ പ്രമുഖ ചിത്രകാരന്റെ പ്രതിഷേധത്തിന്റെ 'ശബ്ദം'!

ചൈനയില്‍ കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ബ്രദര്‍ നട്ട് എന്നറിയപ്പെടുന്ന ചൈനയിലെ പ്രമുഖ ചിത്രകാരന്റെ സമരം ശ്രദ്ധനേടി. രു മാസത്തേയ്ക്ക് വായ്ക്ക് മെറ്റല്‍ ക്ലിപ്പുകള്‍ ഉപയോഗിച്ച് 'പൂട്ട്' ഇട്ട് മൗനം ആചരിച്ചായിരുന്നു പ്രതിഷേധം.
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെയും നട്ട് പ്രതിഷേധിച്ചു. ഇതിനായി '404' എന്ന് അച്ചടിച്ച പാക്കിങ് ടേപ്പ് വായ്ക്ക് ചുറ്റും ഒട്ടിച്ചു. ജീവിത വെബ്പേജില്‍ ഒരു 'എറര്‍' ഉം ഉണ്ടാകാതിരിക്കാനുള്ള പോരാട്ടം.
അനീതിയും സെന്‍സര്‍ഷിപ്പും അക്രമവും കലാകാരന്‍മാര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് ഈ മൗനസമരത്തിലൂടെ 39-കാരനായ ബ്രദര്‍ നട്ട് ഉറക്കെ വിളിച്ചുപറയുന്നു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം രാജ്യത്ത് കുറഞ്ഞുവരുകയാണ്. രോഗവ്യാപനം കൂടിയതോടെ ചൈനയില്‍ അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞു. എതിരഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്ന നയമാണ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്. അക്രമം, സെന്‍സര്‍ഷിപ് പോലുള്ളവയോട് ഒരു കലാകാരന്‍ എങ്ങനെ പ്രതികരിക്കുമെന്ന് നട്ടിനോട് ആരെങ്കിലും ചോദിച്ചാല്‍ പ്രതികരണം ഇങ്ങനെയായിരിക്കും: 'യുദ്ധം ചെയ്യുക, കലകൊണ്ട് തന്നെ.'
2019 ഡിസംബറില്‍ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ച് ആദ്യ മുന്നറിയിപ്പു നല്‍കിയത് ലീ വെന്‍ലിയാങ് ആയിരുന്നു. എന്നാല്‍ അപവാദ പ്രചാരണം ആരോപിച്ച് പൊലീസ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അവസാനം ഫെബ്രുവരിയില്‍ ലീ വെന്‍ലിയാങ്ങും കോവിഡിന് കീഴടങ്ങി.
ഇതോടെ സമൂഹമാധ്യമത്തില്‍ വന്‍പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധങ്ങള്‍ക്ക് വിലക്കിടാനാണ് ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്. ചില സമയങ്ങളില്‍ തന്റെ ജോലി ഒരു എന്‍ജിഒയുടെയോ ഒരു മാധ്യമപ്രവര്‍ത്തകന്റെയോ ജോലിയുമായി സാമ്യമുണ്ടെന്ന് തോന്നുന്നതായി ബ്രദര്‍ നട്ട് പറയുന്നു. അവരുടേത് പോലെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അവ നേരിടാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ബെയ്ജിങ് ഒളിംപിക്‌സിനെ പരിഹസിച്ചുകൊണ്ട് ദീപശിഖാ റാലി നടത്തി. തുടര്‍ന്ന് നട്ടിനെ പൊലീസ് 10 ദിവസം ജയിലിലടച്ചു. കഴിഞ്ഞ മാസം നടന്ന 'മൗനസമരത്തില്‍' ഇടയ്ക്ക് സ്വയം സംസാരിച്ചിരുന്നതായി നട്ട് സമ്മതിക്കുന്നു. 'കലയുടെ ആവിഷ്‌കാരങ്ങള്‍ എപ്പോഴും ആവശ്യമാണ്. അവ വിള്ളലുകളില്‍ വളരുന്ന പുഷ്പങ്ങള്‍ പോലെയാണ്, മാത്രമല്ല ഏറ്റവും നിരാശാജനകമായ സമയത്തു പോലും നമ്മളെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.' - നട്ട് പറയുന്നു.
https://www.facebook.com/Malayalivartha


























