കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിരണ്ട് ലക്ഷം കടന്നു; മരണ സംഖ്യ ആറര ലക്ഷത്തിലേയ്ക്ക്

ലോകത്തെ ഒന്നടങ്കം ഭീതിയുടെ മുൾ മുനയിലാക്കിയ കോവിഡ് വൈറസ് കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിരണ്ട് ലക്ഷം കടന്നതായാണ് റിപ്പോർട്ടുകൾ. 1,62,00,326 കേസുകളാണ് ലോകത്ത് ഇതിനോടകം റിപോർട്ട് ചെയ്തത്.ഇവരിൽ 6,48,440 പേരാണ് രോഗംബാധിച്ച് മരിച്ചത്. 9,913,072 പേർ രോഗമുക്തി നേടി.
അതേസമയം 24 മണിക്കൂറിനിടെ അമേരിക്കയില്‍ 53000ത്തിൽ അധികമാളുകൾക്കും ബ്രസീലില്‍ 51147 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം1211 പേരാണ് ബ്രസീലിൽ രോഗം ബാധിച്ച് മരിച്ചത്.
43,15,709 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്. 1,49,398 പേർ മരിച്ചു. 20,61,692 പേർ രോഗമുക്തരായി. കോവിഡ് രണ്ടാം തരംഗം ഉണ്ടായേക്കാമെന്ന റിപോർട്ടുകളുടെ അടിസ്ഥാനത്തില്‍ സ്പെയിനില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കി. സ്പെയിനില്‍ നിന്ന് വരുന്നവർ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ബ്രിട്ടനിൽ നിർദേശമുണ്ട്.
2,394,513 കേസുകളാണ് ബ്രസീലിൽ ഇതുവരെ റിപോർട്ട് ചെയ്തത്. 86,449 പേർക്കാണ് ജീവൻ നഷ്ടമായത്. 1,617,480 പേർക്ക് രോഗം ഭേദമായി. തെൻറ കോവിഡ് പരിശോധന ഫലം നെഗറ്റീവായതായി ബ്രസീലിയൻ പ്രസിഡൻറ് ജെയ്ർ ബോൽസനാരോ അറിയിച്ചു.
https://www.facebook.com/Malayalivartha



























