രാജ്യത്ത് ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഉത്തരകൊറിയയിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി കിം ജോങ് ഉന്‍

രാജ്യത്ത് ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഉത്തരകൊറിയയിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന കെയസോങ്ങിലെ ഒരു നഗരമാണ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്...
ഇതിനെ തുടര്‍ന്ന് ഭരണത്തലവന്‍ കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തതായും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ...
കൊവിഡ്-19 സംശയിക്കുന്ന ഒരാള്‍ രാജ്യത്ത് കടന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിൽ നടപടിയുണ്ടായിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ക്ക് രോഗബാധ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്താൽ ഉത്തര കൊറിയയിലെ ആദ്യ കൊവിഡ് കേസാകും ഇത്.
കൊവിഡ് സംശയിക്കുന്ന ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കിം ഒരു അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്നും സൂചനകളുണ്ട്.
ദക്ഷിണ കൊറിയയിലേക്ക് ഒളിച്ചോടിയ വ്യക്തി രോഗലക്ഷണങ്ങളുമായി അതിര്‍ത്തി പ്രദേശമായ കേസോങിലേക്ക് ജൂലൈ 19ന് മടങ്ങിയെത്തി . ദക്ഷിണ കൊറിയയിൽ നിന്നും അനധീകൃതമായി ആണ് ഇയാൾ അതിര്‍ത്തി കടന്നെത്തിയത് ..
അതേസമയം മൈന്‍ ഫീല്‍ഡുകളും ഗാര്‍ഡ് പോസ്റ്റുകളും നിറഞ്ഞ ലോകത്തെ തന്നെ ഏറ്റവും ശക്തമായ നിയന്ത്രണങ്ങളുള്ള അതിര്‍ത്തികളിലൊന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഇത്തരത്തില്‍ ആരെങ്കിലും അതിര്‍ത്തി കടന്നതായി ദക്ഷിണ കൊറിയ പറയുന്നില്ല
ഏതായാലും പ്രദേശം മുഴുവന്‍ അടച്ചിട്ടതിനൊപ്പം രോഗവ്യാപനം തടയാന്‍ അടിയന്തരാവസ്ഥക്കും നേതാവ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത് എന്ന് പറയുന്നു .നിലവിൽ ഇയാള്‍ ക്വാറന്റൈനിലാണ്..
കോവിഡ് രോഗബാധയുണ്ടെന്ന് സംശയിക്കുന്ന ആളുമായി സമ്പർക്കം പുലർത്തിയവരേയും നിരീക്ഷണത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു
ലോകമെമ്പാടും കോവിഡ് വ്യാപിച്ചിട്ടും രോഗം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുൻപ് അധികൃതർ അവകാശപ്പെട്ടിരുന്നു. മഹാമാരിയെ നേരിടാനുള്ള മതിയായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്തത് കനത്ത ആശങ്കയുണ്ടാക്കുന്നുണ്ട് .
കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള മെഡിക്കല്‍ സജ്ജീകരണങ്ങള്‍ രാജ്യത്ത് അപര്യാപ്തമാണ് ..കോവിഡ് സംശയത്തെ തുടര്‍ന്ന് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും കേസോങ്ങ് അടച്ചിടാനും കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കി. ......
ചൈനയിൽ വൈറസ് വ്യാപിച്ചു തുടങ്ങിയപ്പോൾ തന്നെ ഉത്തര കൊറിയ അതിർത്തികൾ അടയ്ക്കുകയും ആയിരക്കണക്കിന് ആളുകളെ ഐസലേഷനിലാക്കുകയും ചെയ്തിരുന്നു..വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ അതിര്‍ത്തി അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ അയവ് നല്‍കരുതെന്ന് ജൂലായ് മാസം ആദ്യം കിം ഉത്തരവിട്ടിരുന്നു..
https://www.facebook.com/Malayalivartha



























