കോവിഡിന് പിന്നാലെ ശക്തമായ കാറ്റുംമഴയും! സംഹാര താണ്ഡവവുമായി ‘ഹന്ന’ ചുഴലിക്കാറ്റ് തീരം തൊട്ടു; ജാഗ്രതാ മുന്നറിയിപ്പ് !

കോവിഡ് മഹാമാരിയിൽ വലയുന്ന യുഎസിന് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. കടലിൽ വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ മേഖലയിലാണ് ചുഴലിക്കാറ്റുള്ളത്. ടെക്സസിലെ 32 കൗണ്ടികളില്‍ ദുരന്ത മുന്നറിയിപ്പ് നല്‍കി. പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 2020 അന്റ്ലാന്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഹന്ന.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കാറ്റഗറി 1 ല്‍പെട്ട ചുഴലിക്കാറ്റ് 8 മൈല്‍ വേഗതയില്‍ സഞ്ചരിച്ചെത്തിയത്. പോര്‍ട്ട് മാന്‍സ്ഫീല്‍ഡിന് 15 മൈല്‍ വടക്ക് പാഡ്രെ ദ്വീപില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കനത്ത മഴയും ശക്തമായ കാറ്റും കൊടുങ്കാറ്റും തെക്കന്‍ ടെക്‌സസ് തീരത്തെയാകെ ബാധിച്ചു.
ഉച്ചതിരിഞ്ഞ് തീരത്ത് പ്രവേശിക്കുന്ന കൊടുങ്കാറ്റും കനത്ത മഴയും റിയോ ഗ്രാന്‍ഡെ താഴ്വരയിലുടനീളം വ്യാപകമായ വെള്ളപ്പൊക്ക സാധ്യതയും ശനിയാഴ്ച രാത്രിയിലെ ഏറ്റവും വലിയ ആശങ്കയായിരുന്നു. തെക്കന്‍ ടെക്‌സാസിലെ മെക്‌സിക്കോ അതിര്‍ത്തിയിലേക്കുള്ള മഴയുടെ വ്യാപനം അപകടകരമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചേക്കാം. സാർജന്റ് പട്ടണം മുതൽ തെക്ക് പോർട്ട് മാൻസ്ഫീൽഡ് വരെ 300 മൈൽ പ്രദേശത്ത് മാരകമായ കൊടുങ്കാറ്റ് വീശുമെന്ന് എൻഎച്ച്‌സി അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും എൻഎച്ച്‌സി റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച 18 ഇഞ്ച് ശക്തമായ മഴ പെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2020ല്‍ അമേരിക്കയിൽ ഉണ്ടാകുന്ന ആദ്യ ചുഴലിക്കാറ്റാണ് ഹന്ന. മുന്‍ വർഷങ്ങള്‍ക്ക് വിഭിന്നമായി ഇത്തവണ കൊവിഡ് വെല്ലുവിളികള്‍ക്കിടയിലാണ് പ്രകൃതി ദുരന്തത്തെ നേരിടേണ്ടി വരിക. സാമൂഹിക അകലപെരുമാറ്റ ചട്ടങ്ങള്‍ പാലിച്ചും വേണം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും മറ്റും ചെയ്യേണ്ടത്. ലോകത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്ക. ഒന്നരലക്ഷത്തിലധികമാണ് ഇവിടുത്തെ മരണസംഘ്യ. 40 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രകൃതി ദുരന്തം എങ്ങിനെ കൈകാര്യം ചെയ്യുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.
https://www.facebook.com/Malayalivartha



























