അമേരിക്കയിൽ സ്ഥിതി രൂക്ഷം തന്നെ; മരണ സംഖ്യ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു

അമേരിക്കയിൽ കോവിഡ് വ്യാപനവും കോവിഡ് മരണങ്ങളും ഉയരുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ മരണ സംഖ്യ ഒന്നര ലക്ഷത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1,49,849 പേരാണ് ഇതുവരെ അേമേരിക്കയിൽ മരണമടഞ്ഞതെന്നാണ് ജോണ്‍സ് ഹോപ്കിൻസ് സർവ്വകലാശാല വ്യക്തമാക്കുന്നത്.
അതേസമയം രാജ്യത്ത് ഇതുവരെ 43,71,839 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 20,90,129 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് ബാധിതരുടെ എണ്ണം
കലിഫോർണിയ-4,59,195, ന്യൂയോർക്ക്-4,39,885, ഫ്ളോറിഡ-4,23,855, ടെക്സസ്-3,97,992, ന്യൂജെഴ്സി-1,85,117, ഇല്ലിനോയിസ്-1,72,666, ജോർജിയ-1,67,953, അരിസോണ-1,62,014, മസാച്യുസെറ്റ്സ്-1,15,637, നോർത്ത് കരോലിന-1,12,771.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം
കലിഫോർണിയ-8,453, ന്യൂയോർക്ക്-32,689, ഫ്ളോറിഡ-5,855, ടെക്സസ്-5,155, ന്യൂജെഴ്സി-15,872, ഇല്ലിനോയിസ്-7,590, ജോർജിയ-3,498, അരിസോണ-3,305, മസാച്യുസെറ്റ്സ്-8,529, നോർത്ത് കരോലിന-1,813.
https://www.facebook.com/Malayalivartha



























