ഇറാഖ് സൈനിക താവളത്തിൽ ബോംബ് സ്ഫോടനം; ഉയർന്ന താപനിലയേത്തുടർന്നെന്ന് അധികൃതർ

ഇറാക്കിലെ സൈനിക താവളത്തിൽ ഒന്നിലേറെ തവണ ബോംബ് സ്ഫോടനം ഉണ്ടായാതായി റിപ്പോർട്ടുകൾ. ഇറാക്കിലെ അൽ സക്കർ സൈനികതാവളത്തിലാണ് സ്ഫോടനം ഉണ്ടായത്. രാജ്യതലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് സ്ഫോടനം നടന്നത്.
ഇറാക്ക് പോലീസും സുരക്ഷാസേനയും ആയുധ ശേഖരണശാലയായി കാണുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ഉയർന്ന താപനിലയേത്തുടർന്ന്, ആയുധങ്ങൾക്കൊപ്പമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിയിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























