മൈക്ക് പോംപിയോ പറഞ്ഞതും ട്രംപ് കല്പിച്ചതും.... ഇനി കടല്‍യുദ്ധം ട്രംപ് ചൈനയുടെ പത്തിക്കിട്ടു കൊടുത്തു... അമേരിക്കയെ തളയ്ക്കാന്‍ മാരകായുധവുമായി ചൈനയുടെ മറുമരുന്ന്

ഒരു കൊല്ലത്തിനു മേല്‍ നീണ്ടു നില്‍ക്കുന്ന അമേരിക്ക ചൈന വ്യാപാര യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ് .വേണ്ടിവന്നാല്‍ നാവിക യുദ്ധത്തില്‍ തുടങ്ങി മഹായുദ്ധമായി മാറാനുള്ള സാധ്യതയുമുണ്ട് . കടല്‍ ആധിപത്യത്തിലൂടെ വന്‍ സാമ്രാജ്യം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ചൈനയുടെ ഹുങ്ക് തകര്‍ക്കുക എന്നത് സ്വതന്ത്രമായി കടല്‍മാര്‍ഗം വ്യാപാരം നടത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ് .
അതിനാല്‍ തന്നെ ചൈനയുടെ അധിനിവേശത്തെ എതിര്‍ക്കുന്ന എല്ലാ രാജ്യങ്ങളും അമേരിക്കയോടൊപ്പം നിന്ന് ഈ വ്യാളികളെ തുരത്തണം എന്നാണ് യു എസ് സ്റ്റേറ്റ് സെക്രെട്ടറി മൈക്ക് പോംപിയോ പറഞ്ഞുവയ്ക്കുന്നത് .ഇതിനുപുറമെയാണ് യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാവുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയായി ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റില്‍ യു എസ് പതാക താഴ്ത്തിക്കെട്ടിയിരിക്കുകയാണ് . നയതന്ത്രപ്രതിനിധികളോട് ഇന്ന് രാജ്യം വിടാന്‍ ചൈന നിലവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയതിനു പിന്നാലെയാണ് ബെയ്ജിങ്ങിന്റെ ഈ പുതിയ നടപടി.
ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള യുഎസ് നടപടിക്കു തിരിച്ചടിയായി ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ചൈന മറുപടിയായി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 21നാണ് ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടത്.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളില്‍ വഷളായ യുഎസ്‌ചൈന ബന്ധം ഇതോടെ കൂടുതല്‍ മോശമായി എന്നുമാത്രമല്ല സമാനതകളില്ലാത്ത വിരോധം ഉടലെടുത്തിരിക്കുകയുമാണ് . ടിബറ്റ് ഉള്‍പ്പെടെ ഒട്ടേറെ പ്രദേശങ്ങള്‍ സിച്ചുവാന്‍ പ്രവിശ്യയിലെ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ പ്രവര്‍ത്തനപരിധിയിലാണ് എന്നതിനാല്‍ തന്നെ ചൈനയ്ക്ക് വലിയ വെല്ലുവിലായാണ് കോണ്‍സുലേറ്റ് ഉയര്‍ത്തുന്നത് .അതിനാലാണ് ചൈന നേരിട്ടുള്ള യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത് . 2012ല്‍ ചോങ്ക്വിങ് പൊലീസ് മേധാവി വാങ് ലിയുന്‍ കൂറുമാറി അഭയം തേടിയത് ഇവിടെയാണ്. തുടര്‍ന്നുള്ള സംഭവങ്ങളില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവ് ബോ സിലായി രാജിവയ്‌ക്കേണ്ടിവന്നു. അതിനാല്‍ തന്നെ യു എസ് സാന്നിധ്യം കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ചൈനയുടെ നിരീക്ഷണം .അതിനാല്‍ തന്നെ ചൈനയ്ക്ക് സമ്മര്‍ദ്ദം ഏറി വരുന്നതിനാല്‍ തന്നെ യു എസ് പ്രവര്‍ത്തങ്ങള്‍ അവസാനിപ്പിക്കാനുള്ള തിടുക്കം കാട്ടുകയാണ് ജിങ് പിംഗ് ഭരണകൂടം .ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ബഹിഷ്‌കരിക്കണം എന്ന പരസ്യമായ നിലപാട് അമേരിക്ക എടുത്തതും വലിയ തോതില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ് . പോംപെയുടെ വ്യക്തമായ മറുപടിയുടെപശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും വന്‍ സംഘട്ടനം ഉടലെടുത്തിരിക്കുകയാണ് .
കൂടുതല്‍ ചൈനീസ് കോണ്‍സുലേറ്റുകളോട് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നതിന് പിന്നാലെയാണ് മറുപടിയായി ചൈനയും ഇറങ്ങിത്തിരിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha



























