അമേരിക്കയുടെ നയതന്ത്ര വിജയം... ദക്ഷിണ ചൈന കടലില്‍ അമേരിക്കയുടെ ചരിത്രമുന്നേറ്റം.. പോംപിയോ തകര്‍ത്തു വാരുന്നു ജിങ്പിങ്ങിന്റെ കടല്‍ മോഹം അവസാനിക്കുന്നു

ചൈനയുടെ അധീനപ്രദേശമാണ് ദക്ഷിണ ചൈന കടല്‍ എന്നത് കേവലം ജിങ് പിങ്ങിന്റെ തെറ്റിദ്ധാരണ മാത്രമാണെന്നും ഇത് മാറ്റിക്കൊടുക്കേണ്ടത് ജനധിപത്യം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ആവശ്യകതയാണെന്നും അമേരിക്ക ആവര്‍ത്തിക്കുകയാണ് .ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കാടത്തംലോകം തിരിച്ചറിഞ്ഞിരിക്കുകയാണെന്നും അതിനെതിരെയും അമേരിക്ക പോരാട്ടം നടത്തുമെന്നുള്ള സൂചനകള്‍ വൈറ്റ് ഹൗസ് നേരത്തെയും പുറപ്പെടുവിച്ചിരുന്നു .അതിനാല്‍ തന്നെ ഇനിയുള്ള ദിവസങ്ങളില്‍
ചൈനീസ് വ്യാപാരത്തോടൊപ്പം അവരുടെ അധിനിവേശവും തകര്‍ക്കുക എന്നതാണ് യു എസ്സിന്റെ മുന്നിലുള്ള പരമപ്രധാന ലക്ഷ്യം .ടിബറ്റിന്റെ മോചനവും ഹോങ്കോങ്ങിന്റെ സ്വാതന്ത്രപദവിയും മാത്രമല്ല ചൈനയുടെ കടല്‍ മേഖലയിലെ അധിനിവേശം കഴിയും വിധം തകര്‍ത്തെറിയുക എന്നതും അമേരിക്കയുടെ മുന്നിലെ പ്രധാന ലക്ഷ്യങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ് .അതിനാല്‍ തന്നെ അമേരിക്കയുടെ വിദേശ നയങ്ങളില്‍ ഏറ്റവും അധികം വെല്ലുവിളി നേരിടുന്നത് ചൈനീസ് നാവികര്‍ തന്നെയാണ് .
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെപ്പോലെ തന്നെ അതിലും ക്രൂരരായ ചൈനീസ് നാവിക ശക്തിയെ വേണ്ടിവന്നാല്‍ ദക്ഷിണ ചൈന കടലില്‍ നേരിടാന്‍ കൂടിയുള്ള ഒരു പരസ്യ ആഹ്വാനം കൂടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത് .ചൈനാ കടലിലെ തര്‍ക്കങ്ങള്‍ അന്തരാഷ്ട്ര നിയമത്തിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും മറ്റ് രാജ്യങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു യു.എസ്.സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു വയ്ക്കുമ്പോള്‍ തൊടുത്ത് ആര്‍ക്കുനേരെയെന്നും ആ അസ്ത്രം എത്ര ആഴത്തിലാണ് ചൈനീസ് ഭരണകൂടത്തിന്റെ നെഞ്ചില്‍ തറച്ചതെന്നും ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്ന അവസ്ഥയാണിപ്പോള്‍ .യുഎസിന്റെ വിദേശനയം വളരെ വ്യക്തമാണ്. ദക്ഷിണ ചൈനാ കടല്‍ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ല എന്ന് ആവര്‍ത്തിച്ചു പറയുക വഴി എല്ലാ ദുരാഗ്രഹങ്ങളും ചൈനീസ് ഭരണകൂടം അവസാനിപ്പിക്കണം എന്ന താക്കീതുകൂടിയാണ് അമേരിക്ക നല്‍കുന്നത് .
ചൈന അന്താരാഷ്ട്ര നിയമം ലംഘിക്കുന്നു. സ്വതന്ത്രരാഷ്ട്രങ്ങള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രദേശം കൈയിലാക്കുമെന്ന് ചരിത്രം കാണിക്കുന്നു എന്നതാണ് മറ്റൊരു സത്യം . അന്താരാഷ്ട്ര നിയമത്തിലൂടെ ചൈനാ കടല്‍ പ്രശ്നം തീര്‍ക്കണം എന്ന് പോംപിയോ ട്വീറ്റ് ചെയ്തത് ഒരു താക്കീതായി തന്നെയാണ് ചൈന എടുത്തിരിക്കുന്നത് .ദക്ഷിണ ചൈനാ കടലിലെ സമുദ്രാതിര്‍ത്തികളില്‍ മിക്കതിലേയും ചൈനയുടെ അവകാശവാദത്തെ യുഎസ് പലകുറി നിരസിച്ചിരുന്നു. യുഎസിന്റെ നിലപാട് മേഖലയില്‍ പിരിമുറുക്കം സൃഷ്ടിച്ചതായി ചൈന വിമര്‍ശിക്കുകയും ചെയ്തു.
ദക്ഷിണ ചൈനാക്കടലിലെ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ചൈനയുടെ സമുദ്ര അവകാശവാദത്തെ യുഎന്‍ കടല്‍ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഓസ്ട്രേലിയ വെള്ളിയാഴ്ച ഐക്യാരാഷ്ട്ര സഭയില്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാവുന്നതിന്റെ സൂചനയായി ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടിയത് . ചൈന ബാലിശമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അമേരിക്ക പക്വതയോടെ കാര്യങ്ങള്‍ നീക്കുന്നു നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാന്‍ ചൈന നിര്‍ദേശിച്ചത് പകരത്തിനു പകരമാണെങ്കിലും വ്യക്തമായ ഒരു കാരണം ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല . ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയതിനു പിന്നാലെയാണ് ബെയ്ജിങ്ങിന്റെ നടപടി എന്നെ ലോകരാജ്യങ്ങള്‍ കരുത്തുകയുള്ളു . എന്നാല്‍ അമേരിക്ക കൃത്യമായി ഒരു ന്യായീകരണങ്ങള്‍ കണ്ടുപിടിച്ചാണ് ഓരോ ഉദ്യോഗസ്ഥരെയും പിടിച്ചു പുറത്താക്കിയത് .
ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള യുഎസ് നടപടിക്കു തിരിച്ചടിയായി ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ചൈന ആവശ്യപ്പെട്ടിരുന്നു. ഈ മാസം 21നാണ് ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടത്.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളില്‍ വഷളായ യുഎസ്‌ചൈന ബന്ധം ഇതോടെ കൂടുതല്‍ മോശമായി. ടിബറ്റ് ഉള്‍പ്പെടെ ഒട്ടേറെ പ്രദേശങ്ങള്‍ സിച്ചുവാന്‍ പ്രവിശ്യയിലെ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ പ്രവര്‍ത്തനപരിധിയിലാണ്. 2012ല്‍ ചോങ്ക്വിങ് പൊലീസ് മേധാവി വാങ് ലിയുന്‍ കൂറുമാറി അഭയം തേടിയത് ഇവിടെയാണ്. തുടര്‍ന്നുള്ള സംഭവങ്ങളില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവ് ബോ സിലായി രാജിവയ്‌ക്കേണ്ടിവന്നു.
കൂടുതല്‍ ചൈനീസ് കോണ്‍സുലേറ്റുകളോട് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha



























